x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന്തോ​ഷ് ട്രോ​ഫി ക​ന്നി​ക്കി​രീ​ടം ഒ​ന്നാ​ന്ത​രം പാ​സ് പോ​ലെ ഓ​ർ​മ​ക​ൾ...


Published: November 3, 2025 05:49 AM IST | Updated: November 3, 2025 05:49 AM IST

 

മ​​​ല​​​പ്പു​​​റം: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് മൈ​​​താ​​​ന​​​ത്താ​​​യി​​​രു​​​ന്നു റെ​​​യി​​​ൽ​​​വേ​​​യു​​​മാ​​​യു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ​​ സ​​​ന്തോ​​​ഷ് ട്രോ​​​ഫി ഫൈ​​​ന​​​ൽ. മ​​​ണി എ​​​ന്ന ടി.​​​കെ.​​​ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നാ​​​യി​​​രു​​​ന്നു നാ​​​യ​​​ക​​​ൻ.

ക​​​ളി​​​ക്ക​​​ള​​​ത്തി​​​ലെ മി​​​ന്നു​​​ന്ന പ്ര​​​ക​​​ട​​​നം ഇ​​​ന്നും ഓ​​​ർ​​​മി​​​ക്കു​​​ന്ന​​​വ​​​ർ ഏ​​​റെ. ന​​​ജി​​​മു​​​ദ്ദീ​​​ൻ ന​​​ൽ​​​കി​​​യ പാ​​​സ് എ​​​ന്നു ക​​​മ​​​ന്‍റ​​​റി ബോ​​​ക്സി​​​ൽനി​​​ന്നു​​​യ​​​ർ​​​ന്ന ദൃ​​​ക്സാ​​​ക്ഷി വി​​​വ​​​ര​​​ണം. മു​​​ള പാ​​​കി​​​യ ഗാ​​​ല​​​റി​​​യി​​​ൽ തി​​​ങ്ങി​​​നി​​​റ​​​ഞ്ഞ കാ​​​ണി​​​ക​​​ളു​​​ടെ കൈ​​​യ​​​ടി​​​യി​​​ലും ആ​​​ർ​​​പ്പു​​​വി​​​ളി​​​യി​​​ലും അ​​​ത് ല​​​യി​​​ച്ചു. ക്യാ​​​പ്റ്റ​​​ൻ മ​​​ണി​​​യു​​​ടെ കാ​​​ലി​​​ൽനി​​​ന്നു പി​​​റ​​​ന്ന ഹാ​​​ട്രി​​​ക്കി​​​ൽ ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കു വ​​​ഴി തെ​​​ളി​​​ച്ച​​​ത് ന​​​ജി​​​മു​​​ദ്ദീ​​​ന്‍റെ ഒ​​​ന്നാ​​​ന്ത​​​രം പാ​​​സാ​​​യി​​​രു​​​ന്നു. കേ​​​ര​​​ളം എ​​​ത്ര​​​യോ ത​​​വ​​​ണ കേ​​​ട്ട​​​തും നേ​​​രി​​​ൽ ക​​​ണ്ട​​​തു​​​മാ​​​യ സം​​​ഗ​​​തി. ടീ​​​മം​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നാ​​​ണ് ഇ​​​ത്ത​​​വ​​​ണ ആ ​​​പ്ര​​​ക​​​ട​​​ന വി​​​വ​​​ര​​​ണം ഒ​​​രി​​​ക്ക​​​ൽ കൂ​​​ടി കേ​​​ട്ട​​​ത്.


വി​​​ഷ​​​ൻ 2031 - കാ​​​യി​​​കവ​​​കു​​​പ്പി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല സെ​​​മി​​​നാ​​​റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മ​​​ല​​​പ്പു​​​റം റോ​​​സ് ലോ​​​ഞ്ച് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന പ്ര​​​ഥ​​​മ സ​​​ന്തോ​​​ഷ് ട്രോ​​​ഫി ജേ​​​താ​​​ക്ക​​​ളാ​​​യ ടീ​​​മം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മ​​​ല​​​പ്പു​​​റം പ്ര​​​സ് ക്ല​​​ബ് ഒ​​​രു​​​ക്കി​​​യ ആ​​​ദ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ​​​ഴ​​​യ​​​താ​​​ര​​​ങ്ങ​​​ളു​​​ടെ സം​​​ഗ​​​മം. 52 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കുശേ​​​ഷം കേ​​​ര​​​ള​​​ത്തി​​​ന് ആ​​​ദ്യ​​​മാ​​​യി സ​​​ന്തോ​​​ഷ് ട്രോ​​​ഫി ഫു​​​ട്ബോ​​​ൾ സ​​​മ്മാ​​​നി​​​ച്ച ടീ​​​മം​​​ഗ​​​ങ്ങ​​​ളു​​​ടെ ഒ​​​ത്തു​​​കൂ​​​ട​​​ൽ മ​​​ല​​​പ്പു​​​റ​​​ത്തി​​​ന് ആ​​​വേ​​​ശ​​​മാ​​​യി​​​രു​​​ന്നു.

26 അം​​​ഗ ടീ​​​മം​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ന് ജീ​​​വി​​​ച്ചി​​​രി​​​പ്പു​​​ള്ള മു​​​ഴു​​​വ​​​ൻ പേ​​​രെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ഒ​​​ന്പ​​​തു പേ​​​രാ​​​ണ് എ​​​ത്തി​​​യി​​​രു​​​ന്ന​​​ത്. പ്രാ​​​യ​​​ത്തി​​​ന്‍റെ അ​​​വ​​​ശ​​​ത​​​ക​​​ൾ അ​​​ല​​​ട്ടി​​​യെ​​​ങ്കി​​​ലും അ​​​ന്ന​​​ത്തെ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ വീ​​​റും വാ​​​ശി​​​യും അ​​​വ​​​രു​​​ടെ മു​​​ഖ​​​ത്ത് പ്ര​​​ക​​​ട​​​മാ​​​യി​​​രു​​​ന്നു. അ​​​ന്ന​​​ത്തെ മ​​​ത്സ​​​ര​​​ത്തെ​​​പ്പ​​​റ്റി ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ മ​​​റു​​​പ​​​ടി നെ​​​ടു​​​നീ​​​ള​​​ൻ പാ​​​സു​​​പോ​​​ലെ അ​​​തി​​​വേ​​​ഗ​​​മാ​​​യി​​​രു​​​ന്നു. 1973 ഡി​​​സം​​​ബ​​​ർ 27ന് ​​​കൊ​​​ച്ചി മ​​​ഹാ​​​രാ​​​ജാ​​​സ് മി​​​നി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം. സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ അ​​​ന്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം കാ​​​ണി​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക്. എ​​​തി​​​രാ​​​ളി​​​ക​​​ൾ ശ​​​ക്ത​​​രാ​​​യി​​​രു​​​ന്നു, റെ​​​യി​​​ൽ​​​വേ.


മൂ​​​ന്നു​​​ത​​​വ​​​ണ ജേ​​​താ​​​ക്ക​​​ളാ​​​യ റെ​​​യി​​​ൽ​​​വേ​​​സി​​​നെ ഫൈ​​​ന​​​ലി​​​ൽ ര​​​ണ്ടി​​​നെ​​​തി​​​രേ മൂ​​​ന്ന് ഗോ​​​ളു​​​ക​​​ൾ​​​ക്കു ത​​​ക​​​ർ​​​ത്താ​​​ണ് സ്വ​​​ന്തം കാ​​​ണി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ കി​​​രീ​​​ടം നേ​​​ട്ട​​​മെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു. ഒ​​​ടു​​​വി​​​ൽ ഫൈ​​​ന​​​ൽ വി​​​സി​​​ൽ മു​​​ഴ​​​ങ്ങി​​​യ​​​പ്പോ​​​ൾ ച​​​രി​​​ത്രം പി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും താ​​​ര​​​ങ്ങ​​​ൾ ഓ​​​ർ​​​ത്തെ​​​ടു​​​ത്തു.


ടീ​​​മി​​​ലെ വി​​​ക്ട​​​ർ മ​​​ഞ്ഞി​​​ല, സേ​​​വ്യ​​​ർ പ​​​യ​​​സ്, എ​​​ൻ.​​​കെ. ഇ​​​ട്ടി​​​മാ​​​ത്യു, അ​​​ബ്ദു​​​ൾ ഹ​​​മീ​​​ദ്, എം. ​​​മി​​​ത്ര​​​ൻ, ബ്ല​​​സി ജോ​​​ർ​​​ജ്, കെ.​​​പി. വി​​​ല്ല്യം​​​സ്, ജി. ​​​ര​​​വീ​​​ന്ദ്ര​​​ൻ നാ​​​യ​​​ർ, പ്ര​​​സ​​​ന്ന​​​ൻ എ​​​ന്നീ ഒ​​​ന്പ​​​തു പേ​​​രാ​​​ണ് എ​​​ത്തി​​​യ​​​ത്. 26 അം​​​ഗ ടീ​​​മി​​​ലെ 12 പേ​​​ർ മ​​​ര​​​ണ​​​പ്പെ​​​ട്ടു. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ കാ​​​ര​​​ണം പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല.​​​മ​​​ല​​​പ്പു​​​റം പ്ര​​​സ് ക്ല​​​ബ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. മ​​​ഹേ​​​ഷ്കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സെ​​​ക്ര​​​ട്ട​​​റി വി.​​​പി. നി​​​സാ​​​ർ, സം​​​സ്ഥാ​​​ന സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് യു. ​​​ഷ​​​റ​​​ഫ​​​ലി, വി.​​​എം. സു​​​ബൈ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Santosh Trophy

Recent News

Up