തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ശശി തരൂര്‍. പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് തരൂര്‍ തുറന്നടിച്ചു.
സര്‍ക്കാര്‍ പ്രതിനിധിയായുള്ള വിദേശസന്ദര്‍ശനത്തിന് ശേഷം തിരിച്ചുവന്നപ്പോഴും തന്നെ കാണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് താന്‍ വിദേശത്ത് പറഞ്ഞ ഏത് കാര്യത്തെക്കുറിച്ചും പാര്‍ട്ടിക്ക് തന്നോട് ചോദിക്കാം. താന്‍ എന്താണ് പറഞ്ഞതെന്ന് മനസിലാക്കണം. അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തുന്നത് ഇതാദ്യമായാണെന്ന് പറയാന്‍ തന്റെ തലയ്ക്ക് സൂക്കേടില്ലെന്നും തരൂര്‍ പറഞ്ഞു.
നിലമ്പൂരില്‍ പ്രചാരണത്തിന് പോകാത്തത് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ്. വോട്ടെടുപ്പ് നടക്കുന്ന ദിവസം കൂടുതല്‍ പറഞ്ഞ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ല.
വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാം. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗമാണെന്നും എവിടേയ്ക്കും പോകുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Tags : Sashi Tharoor