x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ധി​പ്പി​ച്ച​ത് 25 രൂ​പ, കു​റ​ഞ്ഞു​പോ​യെ​ന്ന് സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ


Published: January 29, 2026 11:57 PM IST | Updated: January 29, 2026 11:57 PM IST

തൃ​​​ശൂ​​​ർ: ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച 25 രൂ​​​പ ദി​​​വ​​​സ​​​ക്കൂ​​​ലി വ​​​ർ​​​ധ​​​ന കു​​​റ​​​ഞ്ഞു​​​പോ​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി സ്കൂ​​​ൾ പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ. മി​​​നി​​​മം​​​കൂ​​​ലി 700 രൂ​​​പ​​​യാ​​​ക്കു​​​മെ​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​കാ​​​വാ​​​ഗ്ദാ​​​നം​​​പോ​​​ലും ബ​​​ജ​​​റ്റി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​തു ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നു സ്കൂ​​​ൾ പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​ൻ (എ​​​ഐ​​​ടി​​​യു​​​സി) സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക​​​ട്ട​​​റി പി.​​​ജി. മോ​​​ഹ​​​ന​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

25 രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തു​​​കൊ​​​ണ്ട് പ്ര​​​യോ​​​ജ​​​ന​​​മി​​​ല്ലെ​​​ന്നും ഇ​​​ത്ത​​​രം തൊ​​​ഴി​​​ലാ​​​ളി​​​ദ്രോ​​​ഹ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും കേ​​​ര​​​ള സ്കൂ​​​ൾ വ​​​ർ​​​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെഎ​സ്ഡ​​​ബ്ല്യു​​​എ) സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​ജോ​​​ബി ജോ​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു. ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ആ​​​കെ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് 75 രൂ​​​പ​​​യാ​​​ണ്. നി​​​ല​​​വി​​​ൽ അ​​​ഞ്ഞൂ​​​റു കു​​​ട്ടി​​​ക​​​ൾ​​​ക്കു ഭ​​​ക്ഷ​​​ണം പാ​​​ച​​​കം ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക്ക് 675 രൂ​​​പ​​​യും അ​​​ഞ്ഞൂ​​​റി​​​നു മു​​​ക​​​ളി​​​ൽ 725 രൂ​​​പ​​​യു​​​മാ​​​ണു ല​​​ഭി​​​ക്കു​​​ക. അ​​​വ​​​ധി​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വേ​​​ത​​​നം ല​​​ഭി​​​ക്കു​​​ന്നി​​​ല്ല.

മു​​​ന്നൂ​​​റു കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഒ​​​രു തൊ​​​ഴി​​​ലാ​​​ളി​​​യും അ​​​തി​​​നു മു​​​ക​​​ളി​​​ൽ അ​​​ഞ്ഞൂ​​​റു​​​വ​​​രെ ര​​​ണ്ടും അ​​​തി​​​നു മു​​​ക​​​ളി​​​ൽ മൂ​​​ന്നു ​പേ​​​രെ​​​യും നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​ത് ബ​​​ജ​​​റ്റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഈ ​​​ബ​​​ജ​​​റ്റി​​​ലും അ​​​തു​​​ണ്ടാ​​​യി​​​ല്ല.

കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത് അ​​​ഞ്ഞൂ​​​റു കു​​​ട്ടി​​​ക​​​ൾ​​​ക്കു ഭ​​​ക്ഷ​​​ണം പാ​​​ച​​​കം​​​ചെ​​​യ്യാ​​​ൻ മൂ​​​ന്നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ണ്ട്. ഒ​​​രു തൊ​​​ഴി​​​ലാ​​​ളി​​​ക്ക് 560 രൂ​​​പ വേ​​​ത​​​നം ന​​​ൽ​​​കു​​​ന്നു. പി​​​രി​​​ഞ്ഞു​​​പോ​​​കു​​​ന്പോ​​​ൾ മൂ​​​ന്നു​​​ല​​​ക്ഷം മു​​​ത​​​ൽ അ​​​ഞ്ചു​​​ല​​​ക്ഷം വ​​​രെ വി​​​ര​​​മി​​​ക്ക​​​ൽ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ന്നു. എ​​​ന്നാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ല്കു​​​ന്നി​​​ല്ലെ​​​ന്നും സു​​​ജോ​​​ബി ജോ​​​സ് ആ​​​രോ​​​പി​​​ച്ചു.

Tags : Kerala Budget School kitchen workers

Recent News

Up