x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്‌​ത്ര​മേ​ള​യ്ക്ക് തു​ട​ക്കം; സ​മ്മാ​ന​ത്തു​ക​ വ​ർ​ധി​പ്പി​ക്കും: മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി


Published: November 7, 2025 06:04 PM IST | Updated: November 7, 2025 06:27 PM IST

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്‌​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി നി​ർ​വ​ഹി​ച്ചു. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ത്തോ​ളം ശാ​സ്ത്ര പ്ര​തി​ഭ​ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ശാ​സ്ത്രം, ഗ​ണി​തം, ഐ​ടി, പ്ര​വൃ​ത്തി പ​രി​ച​യം, സാ​മൂ​ഹ്യ​ശാ​സ്ത്രം, വൊ​ക്കേ​ഷ​ണ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. മാ​നു​വ​ൽ പ​രി​ഷ്ക​രി​ച്ച ശേ​ഷ​മു​ള്ള സ​മ്പൂ​ർ​ണ ശാ​സ്ത്ര​മേ​ള ആ​റ് വേ​ദി​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ശാ​സ്ത്ര​മേ​ള​യ്ക്ക് സ്വ​ർ​ണ​ക്ക​പ്പ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും സ​മ്മാ​ന​ത്തു​ക​യും വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ളു​ക​ളി​ൽ പ്രാ​ർ​ഥ​ന​യി​ലെ ഏ​കീ​ക​ര​ണം ന​ട​ത്തും. എ​ല്ലാ സ്കൂ​ളി​ലും ഒ​രു​പോ​ലെ​യു​ള്ള പാ​ട്ട് പാ​ട​ണം. ചി​ല മ​ത സം​ഘ​ട​ന​ക​ളു​ടെ സ്കൂ​ളു​ക​ളി​ൽ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ പ്രാ​ർ​ഥ​ന ന​ട​ക്കു​ന്നു. വി​ദ്യാ​ർ​ഥി​യാ​യ​തു​കൊ​ണ്ട് മാ​ത്രം അ​ത് പാ​ടേ​ണ്ടി വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

 

 

Tags : science fair school state school sivankutty palakkad

Recent News

Up