x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നും മ​ക​ൾ​ക്കും പ​രി​ക്ക്


Published: December 15, 2025 11:32 PM IST | Updated: December 15, 2025 11:32 PM IST

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ കാ​ട്ടു​പ​ന്നി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നും മ​ക​ൾ​ക്കും പ​രി​ക്ക്. കി​ഴ​ക്ക​ഞ്ചേ​രി കോ​ട്ടേ​ക്കു​ളം പു​ഴ​ക്ക​ൽ വീ​ട്ടി​ൽ ഹ​ക്കീ​മും ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​ൾ സ​ഫ ഫാ​ത്തി​മ​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

കാ​ട്ടു​പ​ന്നി റോ​ഡി​ന് കു​റു​കെ ചാ​ടി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​തി​ന് പി​ന്നാ​ലെ വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. രാ​ത്രി എ​ട്ട് മ​ണി​യോ​ടെ വാ​ൽ​ക്കു​ള​മ്പ് പാ​റ​ച്ചാ​ട്ടം-​കൊ​ട്ട​ടി റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ട്യൂ​ഷ​ന് പോ​യ സ​ഫ ഫാ​ത്തി​മ​യു​മാ​യി തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു ഹ​ക്കീ​മി​ന്‍റെ സ്കൂ​ട്ട​റി​ൽ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​ത്. അ​പ​ക​ടം ക​ണ്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

 

Tags : wild boar palakkad vadakkanchery accident forest department

Recent News

Up