x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി; ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു


Published: November 30, 2025 04:07 PM IST | Updated: November 30, 2025 04:07 PM IST

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മ​ല​മ്പു​ഴ അ​ക​ത്തേ​ത്ത​റ, കെ​ട്ടേ​ക്കാ​ട് വ​നം റേ​ഞ്ച് പ​രി​ധി​യി​ൽ രാ​ത്രി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ജാ​ഗ്ര​ത നി​ർ​ദേ​ശം. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

പ്ര​ദേ​ശ​ത്ത് മു​ഴു​വ​ൻ സ​മ​യ നി​രീ​ക്ഷ​ണ​ത്തി​ന് വ​നം വ​കു​പ്പ് പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ നി​യോ​ഗി​ച്ചു. ര​ണ്ട് സം​ഘ​ങ്ങ​ളെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. മ​ല​മ്പു​ഴ സ​ർ​ക്കാ​ർ സ്കൂ​ൾ പ​രി​സ​ര​ത്തും ജ​യി​ൽ ക്വാ​ർ​ട്ടേ​ഴ്‌​സി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തും രാ​വി​ലെ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പു​ലി​യെ ക​ണ്ടെ​ന്ന​റി​യി​ച്ച​യാ​ളോ​ട് വ​നം​വ​കു​പ്പ് വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള​ശ്ര​മ​ത്തി​ലാ​ണ് വ​നം വ​കു​പ്പ്.

Tags : leopard malampuzha search forest department

Recent News

Up