x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കു​ളം വ​റ്റി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന വി​ഫ​ലം


Published: November 27, 2025 12:27 AM IST | Updated: November 27, 2025 12:27 AM IST

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ സീ​രി​യ​ൽ കി​ല്ല​റെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കു​ളം വ​റ്റി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന വി​ഫ​ലം. മു​ൻ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി ഹ​യ​റു​മ്മ (ഐ​ഷ 62) യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു പ​ത്മ​നാ​ഭ​ൻ‌, ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി ജ​യ്ന​മ്മ എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ നി​ല​വി​ൽ വി​യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഹ​യ​റു​മ്മ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ജ​യ്ന​മ്മ​യു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ച്ച കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ബി​ന്ദു പ​ത്മ​നാ​ഭ​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സെ​ബാ​സ്റ്റ്യ​ൻ മൊ​ഴി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നും അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

 

Tags : kerala police crime news alappuzha cherthala murder case

Recent News

Up