x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​മി ഫൈ​ന​ൽ ആ​ർ​ക്കൊ​പ്പം; വി​ധി ഇ​ന്ന് അ​റി​യാം


Published: December 13, 2025 12:31 AM IST | Updated: December 13, 2025 03:45 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി. ഇ​ന്ന് രാ​വി​ലെ എ​ട്ട് മ​ണി​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ണ്ണി​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്.

14 ജി​ല്ല​ക​ളി​ലാ​യി 244 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് 1,129 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ണ്ണു​ന്ന​ത്. 8.20 മു​ത​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളു​ടെ ഫ​ലം എ​ത്തി തു​ട​ങ്ങും. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലെ ഫ​ല​വും അ​റി​യാം. മ​റ്റ് ഫ​ല​ങ്ങ​ൾ 9.30ന് ​ശേ​ഷ​മേ പ്ര​ഖ്യാ​പി​ക്കൂ.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 73.68 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020ല്‍ 75.95 ​ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം.

Tags : local body elections election commission ldf udf nda

Recent News

Up