പരവൂർ: ഇന്റർനെറ്റ് ബാങ്കിംഗ് വഴിയുള്ള ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസികൾക്ക് (ഐഎംപിഎസ് ) സർവീസ് ചാർജ് ഈടാക്കൻ എസ്ബിഐ. നിലവിൽ അഞ്ച് ലക്ഷം രൂപവരെയുള്ള ഓൺലൈൻ ഐഎംപി എസ് ഇടപാടുകൾ സൗജന്യമാണ്.
ഇതാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ സേവന നിരക്ക് ഏർപ്പെടുത്തി മാറ്റം വരുത്താൻ പോകുന്നത്. 25,000 മുതൽ അഞ്ച് ലക്ഷം രൂപവരെയുള്ള ഇത്തരം ഇടപാടുകൾക്കാണ് ഇനി സർവീസ് ചാർജ് കൊടുക്കേണ്ടി വരിക.
25, 000 മുതൽ ഒരു ലക്ഷം വരെയുള്ള ഓൺലൈൻ ഐഎംപി എസ് ഇടപാടുകൾക്ക് രണ്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. ഒന്നുമുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള ഇത്തരം ട്രാൻസാക്ഷനുകൾക്ക് ആറു രൂപയും ജിഎസ്ടിയും സർവീസ് ചാർജായി ഈടാക്കും.
രണ്ട് മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് പത്തു രൂപയും ജിഎസ്ടിയുമാണ് സേവന നിരക്കായി ഈടാക്കുക. ഇത് ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് എസ്ബിഐ അറിയിച്ചിട്ടുള്ളത്. പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഒരു ദിവസം ഐഎംപിഎസ് ട്രാൻസാക്ഷൻ വഴി നടത്താൻ സാധിക്കുക.
ബാങ്കിന്റെ ബ്രാഞ്ചുകൾ വഴിയുള്ള ഐഎംപിഎന്ന് ട്രാൻസാക്ഷനുകൾക്ക് നിലവിലെ രീതി തുടരും. 1,000 രൂപ വരെയുള്ള ട്രാൻസാക്ഷനുകൾ ബ്രാഞ്ചുകൾ വഴി സൗജന്യമായി നടത്താം. 1,000 മുതൽ ഒരു ലക്ഷം വരെയുള്ള ഇടപാടിന് നാല് രൂപയും ജിഎസ്ടിയുമാണ് നിരക്ക്.
ഒന്നു മുതൽ രണ്ട് ലക്ഷം വരെയുള്ള ബ്രാഞ്ച് ഇടപാടുകൾക്ക് 12 രൂപയും ജിഎസ്ടിയും ഫീസ് ഈടാക്കും. രണ്ട് മുതൽ അഞ്ച് ലക്ഷാ വരെയുള്ള ബ്രാഞ്ച് ഇടപാടുകൾക്ക് 20 രൂപയും ജിഎസ്ടിയുമാണ് നിരക്ക്.
Tags : Service charge Internet banking SBI