x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​യാ​റി​ൽ​നി​ന്ന് സ്വ​ർ​ണം അ​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്ന ഏ​ഴം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി


Published: December 29, 2025 04:59 AM IST | Updated: December 29, 2025 04:59 AM IST

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ ചാ​ലി​യാ​റി​ൽ​നി​ന്ന് സ്വ​ർ​ണം അ​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്ന ഏ​ഴം​ഗ സം​ഘ​ത്തെ വ​ന​പാ​ല​ക​ർ അ​റ​സ്റ്റ് ചെ​യ്തു. മ​മ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ണ്ടു​പ​റ​മ്പ് ഷ​മീം (43), പ​ന​ങ്ങാ​ട​ൻ അ​ബ്ദു​ൽ റ​സാ​ഖ്(56), ന​രി​മ​ട​ക്ക​ൽ സ​ക്കീ​ർ (53), പ​ന്താ​ർ അ​ഷ്റ​ഫ് (53), ച​പ്പ​ങ്ങാ തോ​ട്ട​ത്തി​ൽ അ​ല​വി​ക്കു​ട്ടി (62), പ​ന്താ​ർ ജാ​ബി​ർ (42), എ​ട​ക്ക​ര ടി.​സി. സു​ന്ദ​ര​ൻ (40) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മോ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഇ​വ​ർ സ്വ​ർ​ണം അ​രി​ച്ചെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പ്ര​തി​ക​ളി​ൽ​നി​ന്ന് തൊ​ണ്ടി സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നി​ല​മ്പൂ​ർ റേ​ഞ്ചി​ൽ പ​ന​യം​കോ​ട് സെ​ക്ഷ​നി​ൽ ആ​യി​ര​വ​ല്ലി​ക്കാ​വ് വ​ന​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന ചാ​ലി​യാ​റി​ലാ​ണ് സം​ഭ​വം.

വ​നം വ​കു​പ്പ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ പി. ​സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു.

Tags : Seven-member gang arrested stealing gold Chaliyar River

Recent News

Up