കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ ഉടൻ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഡ്വ.ജോർജ് പൂന്തോട്ടം. മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് സ്റ്റേഷൻ ആണെന്ന് അറിയുന്നത് ആദ്യമാണ്.
വാട്സ് അപ്പ് ചാറ്റിലെ സംഭാഷണം രാഹുലിന്റെതാണെന്നതിന് എന്താണ് തെളിവ്. ഇത് നാടകമാണ്. സർക്കാരിന് ശബരിമല വിഷയം മറയ്ക്കണം. അതിനായി മസാല കഥ മെനയുകയാണ്. സർക്കാരും ഒരു ചാനൽ മുതലാളിയുമാണ് ഇതിനു പിന്നിലെന്ന് രാഹുൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജോർജ് പൂന്തോട്ടം പറഞ്ഞു.
നിലമ്പൂർ തെരഞ്ഞെടുപ്പ് സമയത്താണ് ഗർഭച്ചിത്രം നടത്തിയതെന്ന് പെൺകുട്ടി പറയുന്നതായാണ് ഓഡിയോയിലുള്ളത്. എന്നിട്ട് ഇപ്പോഴാണോ പരാതി പറയുന്നതെന്നും അഭിഭാഷകൻ ചോദിച്ചു. രാഹുലിനെതിരായ പരാതിയിൽ അസ്വാഭാവികതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസതയിൽ സംശയമുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഇതുവരെ ഇല്ലാത്ത പരാതി ഇപ്പോൾ വരുന്നത് താത്പര്യത്തിന്റെ പേരിലാണെന്നും പരാതി പുറത്തുവന്ന സമയം അസ്വാഭാവികമാണെന്നും ജോർജ് പൂന്തോട്ടം പറഞ്ഞു.
Tags : sexual harrasment rahul mamkoottathil police case george poonthottam