കൊച്ചി: മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത്. മൃതദേഹം വൈകിട്ട് വരെ കൊച്ചിയിലെ വീട്ടിൽ വയ്ക്കും. രാത്രിയോടെ തിരുവനന്തപുരത്തെക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ സംസ്കാര കർമങ്ങൾ ആരംഭിക്കും.
പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ശാന്തകുമാരിയമ്മ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. എളമക്കരയിലെ രാജീവ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു.
നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ എളമക്കരയിലെ വസതിയിലെത്തി മോഹൻലാലിന് അനുശോചനം നേർന്നിരുന്നു.
Tags : Shanthakumariamma funeral Thiruvananthapuram