x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രേഷ്ഠമാനവ പുരസ്കാരം ശാന്തിഗ്രാം ഡയറക്‌ടർ എൽ. പങ്കജാക്ഷന്


Published: December 1, 2025 02:40 AM IST | Updated: December 1, 2025 02:40 AM IST

തി​രു​വ​ന​ന്ത​പു​രം: ജെ​സ്വി​റ്റ്സ് സു​ഹൃ​ത് സം​ഘ​മാ​യ ഇ​ഗ്‌​നി​സ് കേ​ര​ള​യു​ടെ പ്ര​ഥ​മ ശ്രേ​ഷ്ഠ മാ​ന​വ പു​ര​സ്കാ​രം വി​ഴി​ഞ്ഞം ച​പ്പാ​ത്ത് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശാ​ന്ത്രി​ഗ്രാം എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്‌​ട​ർ എ​ൽ. പ​ങ്ക​ജാ​ക്ഷ​ന്.

പ​തി​നാ​യി​രം രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം. സു​സ്ഥി​ര സാ​മൂ​ഹി​ക വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ഏ​ർ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ൾ​ക്ക് ന​ല്കു​ന്ന ആ​ദ​ര​വാ​ണ് പു​ര​സ്കാ​രം. കേ​ര​ള​ത്തി​ലെ ജ​സ്വി​റ്റ് സ​ന്യാ​സ​സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു സം​ഘം സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഇ​ഗ്‌​നി​സ് കേ​ര​ള.

നാ​ൽ​പ്പ​തു​വ​ർ​ഷ​മാ​യി സാ​മൂ​ഹി​ക, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ് പ​ങ്ക​ജാ​ക്ഷ​ൻ. ഡി​സം​ബ​ർ 20ന് ​തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കെ.​ജ​യ​കു​മാ​ർ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Tags : L. Pankajakshan Award Shantigram Director Shresthamanava Award

Recent News

Up