x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ പ​ങ്കു​വ​ച്ചു; കോ​ൺ​ഗ്ര​സ്‌ നേ​താ​വി​നെ​തി​രെ കേ​സ്


Published: December 26, 2025 01:33 AM IST | Updated: December 26, 2025 01:33 AM IST

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തി​ന് കോ​ൺ​ഗ്ര​സ്‌ നേ​താ​വി​നെ​തി​രെ കേ​സ്. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ​തി​രെ​യാ​ണ് കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ലാ​പ​ശ്ര​മ​ത്തി​നാ​ണ് കേ​സ് എ​ടു​ത്ത​ത്. സോ​ണി​യാ ഗാ​ന്ധി​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ടൂ​ർ പ്ര​കാ​ശ് കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.

അ​ടൂ​ർ പ്ര​കാ​ശ് മ​റു​പ​ടി പ​റ​യാ​ത്ത​തി​നാ​ൽ സം​ഭ​വ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദു​രൂ​ഹ​ത​യേ​റു​ന്നെ​ന്നും പോ​റ്റി​യും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള ഫോ​ട്ടോ എ​ഐ നി​ർ​മി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ർ​ണ​പ്പാ​ളി​യി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തോ​ടൊ​പ്പം സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ‍​ഞ്ഞു.

Tags : shared photo Chief Minister Unnikrishnan Potty Case filed Congress leader

Recent News

Up