തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ഉൾപ്പെടെയുള്ളവർക്കെതിരേ പരാതി നല്കിയതിന്റെ പേരിൽ പകവീട്ടാനായി തന്നെ അനധികൃതമായി അറസ്റ്റ് ചെയ്യുകയും എറണാകുളം പോലീസ് സ്റ്റേഷനിൽ വിലങ്ങ് വച്ച് ലോക്കപ്പിലടയ്ക്കുകയും ചെയ്ത സംഭവത്തിൽ നിയമ പോരാട്ടം തുടരുമെന്നു ചെന്നൈയിലെ മലയാളി വ്യവസായി മുഹമ്മദ് ഷെർഷാദ്.
വാറണ്ടോ നോട്ടീസോ നൽകാതെയാണ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ പക തീർക്കാനായിരുന്നു അനധികൃതമായ അറസ്റ്റ്. എറണാകുളം പോലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ അടച്ചു.
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്പോൾ കൊടും കുറ്റവാളികളെ കൊണ്ടുപോകുന്നതുപോലെ കൈകളിൽ വിലങ്ങ് വച്ചാണ് കൊണ്ടുപോയത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നത്. ഇതിനെതിരേ നിയമപോരാട്ടം തുടരുമെന്നു ഷെർഷാദ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
Tags : Shershad fraud cases MV Govindan CPM muhammed shershad