തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ എസ്ഐടി അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അന്വേഷണത്തിൽ ഹൈക്കോടതിക്ക് തൃപ്തിയുണ്ടെന്നും ഡിജിപി റവാഡാ ചന്ദ്രശേഖർ. എഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം നല്ലരീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്തെ എസ്ഐടിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. വിവാദ സ്വര്‍ണപ്പാളികളില്‍ നിന്നും ദ്വാരപാലക ശില്പങ്ങളില് നിന്നും ശേഖരിച്ച സാമ്പിൾ ശാസ്ത്രീയ പരിശോധനക്കായി ജാംഷഡ്പൂരിലേക്ക് അയക്കും. ജംഷഡ്പൂരിലെ സിഎസ്ഐആര്‍ ലാബിലാണ് പരിശോധന.
ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന ഫലം ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷയെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. സാന്നിധാനത്തെ ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണപ്പാളികള്‍, ദ്വാരപാലക ശില്പങ്ങള് എന്നിവയില്‍ നിന്നാണ് പ്രധാനമായും അന്വേഷണ സംഘം സാമ്പിളുകള്‍ ശേഖരിച്ചത്.
Tags : Sabarimala gold heist SIT investigation ravada chandrasekhar