റാഞ്ചി: രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റിക്കാര്‍ഡില്‍ ഇന്ത്യയുടെ ഹിറ്റ്മാനായ രോഹിത് ശര്‍മ. 15 വര്‍ഷമായി പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദി കൈവശപ്പെടുത്തിയിരുന്ന റിക്കാര്‍ഡാണ് രോഹിത് ഇന്നലെ മറികടന്നത്.
ഇന്നലെ രോഹിത്തിന്റെ ബാറ്റില്‍നിന്ന് മൂന്ന് സിക്സ് പിറന്നു. മാര്‍ക്കോ യാന്‍സെനെ ലോംഗ് ലെഗിലൂടെ ഹുക്ക് ചെയ്തു പറത്തിയായിരുന്നു രോഹിത്ത് ഏകദിന കരിയറില്‍ 352 സിക്സ് എന്ന റിക്കാര്‍ഡിലേക്ക് എത്തിയത്.
369 ഇന്നിംഗ്സില്‍നിന്ന് അഫ്രീദി പറത്തിയ 351 സിക്സ് എന്ന റിക്കാര്‍ഡ് ഇതോടെ കടപുഴകി. 2010ല്‍ 272 സിക്സ് പറത്തിയായിരുന്നു അഫ്രീദി റിക്കാര്‍ഡ് സ്വന്തമാക്കിയത്.
2015വരെ നീണ്ട ഏകദിന കരിയറിനിടെ 398 മത്സരങ്ങളിലെ 369 ഇന്നിംഗ്സില്‍നിന്ന് 351 സിക്സ് അഫ്രീദി പറത്തി. 269 ഇന്നിംഗ്സിലാണ് രോഹിത് ഈ റിക്കാര്‍ഡ് മറികടന്നത്.
Tags : Rohit Sharma Hitman six hitman