x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ത്തൂ​രി​ൽ ഓ​ട്ടോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു മ​രി​ച്ചു


Published: November 21, 2025 01:33 AM IST | Updated: November 21, 2025 01:33 AM IST

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ർ പാ​ടൂ​രി​ൽ ഓ​ട്ടോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തോ​ല​നൂ​ർ ജാ​ഫ​ർ- ജ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി​യാ​ൻ ആ​ദം ആ​ണ് മ​രി​ച്ച​ത്.

രാ​ത്രി ഏ​ഴ​ര​യോ​ടെ പാ​ടൂ​ർ പാ​ൽ സൊ​സൈ​റ്റി​ക്ക് സ​മീ​പം ആ​ല​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​യി​ൽ എ​തി​ർ ദി​ശ​യി​ൽ​നി​ന്ന് വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കു​ട്ടി​യു​ടെ ഉ​മ്മ റ​സീ​ന​യും, റ​സീ​ന​യു​ടെ ഉ​മ്മ റ​ഹ്മ​ത്ത്, ഡ്രൈ​വ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

റ​സീ​ന​യും റ​ഹ്മ​ത്തും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​ർ ഇ​ര​ട്ട​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​ർ ഓ​ടി​ച്ചി​രു​ന്ന കു​ന്നം​കു​ളം സ്വ​ദേ​ശി റെ​ജി ആ​ല​ത്തൂ​രി​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : baby dies accident auto Alathur

Recent News

Up