കണ്ണൂർ: സെൻട്രൽ ജയിലിൽനിന്നും സ്മാർട്ട് ഫോൺ പിടിച്ചെടുത്തു. ജയിലിലെ അഞ്ചാം ബ്ലോക്കിന്റെ പിൻഭാഗത്ത് നിന്നാണ് സ്മാർട്ട് ഫോൺ പിടിച്ചെടുത്തത്.
ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്മാർട്ട് ഫോൺ കണ്ടെത്തിയത്.ഒളിപ്പിച്ച നിലിയിലാണ് ഫോൺ ഉണ്ടായിരുന്നു. ഫോണിനൊപ്പം ചാർജറും ഉണ്ടായിരുന്നു.
ഫോണിനെ സംബന്ധിച്ച് ജയിലിനുള്ളിൽനിന്നു തന്നെ പോലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്. സംഭവത്തിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.
Tags : Smartphone Kannur Central Jail