തൃശൂർ: ഭിന്നശേഷിമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്കു സാമൂഹ്യനീതിവകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ‘ഭിന്നശേഷി അവാർഡ് 2025’ മന്ത്രി ആർ. ബിന്ദു പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 16 വിഭാഗങ്ങളിലായി 30 പേർക്കാണ് പുരസ്കാരം.
മികച്ച ജില്ലാ പഞ്ചായത്ത്-കാസർഗോഡ് (ഒരുലക്ഷം രൂപ), മികച്ച ഭരണകൂടം-മലപ്പുറം (ഒരു ലക്ഷം), മികച്ച പഞ്ചായത്ത്-വേലൂർ (തൃശൂർ), വിളയൂർ (പാലക്കാട്) (അരലക്ഷം), മികച്ച ഭിന്നശേഷിസൗഹൃദ സ്ഥാപനങ്ങൾ - എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ്, പുളിക്കൽ, വലിയപറമ്പ്, മലപ്പുറം.
പൊതുമേഖല: കേൾവിപരിമിതിയുള്ള ജീവനക്കാർ-തോമസ് മൈക്കിൾ (കോട്ടയം), കെ. റിയാസുദീൻ (മലപ്പുറം), സി.പി. ഫൗസിയ (കൊല്ലം). ലോക്കോമോട്ടോർ പരിമിതിയുള്ള മികച്ച ജീവനക്കാരൻ - എസ്.ബി. പ്രസാദ് (കണ്ണർ).
സ്വകാര്യമേഖല: കാഴ്ചപരിമിതിയുള്ള മികച്ച ജീവനക്കാരൻ - അജേഷ് തോമസ് (കൊല്ലം), കേൾവിപരിമിതിയുള്ള മികച്ച ജീവനക്കാരൻ കെ. അനിൽകുമാർ (പാലക്കാട്), ബൗദ്ധിക വെല്ലുവിളിയുള്ള മികച്ച ജീവനക്കാരി വി.കെ. റിൻയ (കണ്ണൂർ).
മികച്ച ഭിന്നശേഷിസൗഹൃദസ്ഥാപനം- ഇരിങ്ങാലക്കുട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ ആൻഡ് റീഹാബിലിറ്റേഷൻ. ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിനും മികച്ച പിന്തുണ നൽകുന്നതിനുമുള്ള അവാർഡ്-ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്.
മികച്ച സർക്കാരിതര പുനരധിവാസസ്ഥാപനം-തണൽ സ്കൂൾ ഫോർ ഡിഫറന്റ് ലി ഏബിൾഡ് (കണ്ണൂർ).
ആർപിഡബ്ല്യു ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനം- ശ്രദ്ധ കെയർ ഹോം (തിരുവനന്തപുരം).
മികച്ച മാതൃകാവ്യക്തിത്വം: ശിഷ്ണ ആനന്ദ് (തലശേരി), എൻ.എസ്. ശ്രേയസ് കിരൺ (സംഗീതം- പൂങ്കുന്നം, തൃശൂർ).
മികച്ച സർഗാത്മകബാല്യങ്ങൾ: മുഹമ്മദ് യാസീൻ (ആലപ്പുഴ), പി. ആദികേശ് (കോഴിക്കോട്), അജിന രാജ് (കണ്ണൂർ), സി. സഞ്ജയ് (പാലക്കാട്).
കല, സാഹിത്യം, കായികം മേഖലകളിൽ ഉന്നതനേട്ടങ്ങൾ കരസ്ഥമാക്കിയ മികച്ച ഭിന്നശേഷിവ്യക്തിത്വങ്ങൾ: പൂജ രമേഷ് (സംഗീതം), ഷബാന പൊന്നാട് (മലപ്പുറം), രാഗേഷ് കൃഷ്ണൻ (പ്രത്യേക പരാമർശം - പത്തനംതിട്ട), ആർ. അനിൽകുമാർ (കൊല്ലം). 25,000 രൂപയാണ് ഈ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കുള്ള അവാർഡ്.
ജനുവരിയിൽ തിരുവനന്തപുരത്തു നടക്കുന്ന പർപ്പിൾ ഫെസ്റ്റിൽ അവാർഡുകൾ സമ്മാനിക്കും.
ഭിന്നശേഷിവിദ്യാഭ്യാസ-പുനരധിവാസ മേഖലയിലെ മികച്ച സേവനത്തിനു തൃശൂർ ജില്ലയിലെ പി. ഭാനുമതി, സംഗീതപരിശീലകരായ കൃഷ്ണ, നിർഷാദ് നിനി എന്നിവരെയും വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ ഡോ.എസ്. ശാരദാദേവി, ആസിം വെളിമണ്ണ, ധീജ സതീശൻ, ധന്യ രവി, ഗീത സലീഷ്, ജയ ഡാളി, പിന്നണിഗായിക വൈക്കം വിജയലക്ഷ്മി, സംവിധായകനും ഗായകനുമായ ബിബിൻ ജോർജ്, സംവിധായകനും മോട്ടിവേഷൻ സ്പീക്കറുമായ ചോട്ടാ വിപിൻ എന്നിവരെയും ചടങ്ങിൽ പ്രത്യേകം ആദരിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags : Social Justice Diversity Awards Social Justice ministry Minister R Bindhu