x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം ബ്യൂറോ
Published: January 10, 2026 03:12 PM IST | Updated: January 10, 2026 03:12 PM IST

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി സ്ഥാനമേറ്റ ജസ്റ്റീസ് സൗമൻ സെന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകുന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമീപം.

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ,നിയമ മന്ത്രി പി രാജീവ്,സ്പീക്കർ എ.എൻ. ഷംസീർ, വി.കെ. പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് ശുശ്രുത് എ ധർമാധികാരി, ജസ്റ്റീസ്കെ ബാബു, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ,സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റീസ് ഇന്ദിര ബാനർജി,വൈസ് ചാൻസലർമാരായ മോഹൻ കുന്നുമ്മൽ, സജി ഗോപിനാഥ്, സിസ തോമസ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags : Chief Justice Kerala High Court Souman Sen sworn governor chief minister lok bhavan

Recent News

Up