x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് 22.7 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം

എ​​​​സ്.​​​​ആ​​​​ർ.​ സു​​​​ധീ​​​​ർ​​​​കു​​​​മാ​​​​ർ
Published: November 25, 2025 12:16 AM IST | Updated: November 25, 2025 12:16 AM IST

പ​​​​ര​​​​വൂ​​​​ർ: ഉ​​​​ത്സ​​​​വ​​​വേ​​​​ള​​​​ക​​​​ളി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ അ​​​​ഭൂ​​​​ത​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ തി​​​​ര​​​​ക്ക് ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ കോ​​​​ച്ചു​​​​ക​​​​ൾ കൂ​​​​ട്ടി​​​​യ​​​​തി​​​​ലൂ​​​​ടെ ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴു​ മാ​​​​സ​​​​ത്തി​​​​നി​​​​ടെ 22.7 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​ധി​​​​ക​​​​വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ച്ച​​​​താ​​​​യി ദ​​​​ക്ഷി​​​​ണ​ റെ​​​​യി​​​​ൽ​​​​വേ. പ​​​​ക​​​​ലും രാ​​​​ത്രി​​​​യും സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ട്രെ​​​യി​​​നു​​​​ക​​​​ളി​​​​ൽ സെ​​​​ക്ക​​​​ൻ​​​​ഡ് എ​​​​സി കോ​​​​ച്ചു​​​​ക​​​​ൾ, തേ​​​​ർ​​​​ഡ് എ​​​​സി കോ​​​​ച്ചു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണ് കൂ​​​​ടു​​​​ത​​​​ലാ​​​​യി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

പ​​​​ക​​​​ൽ​​​​ട്രെ​​​യി​​​നു​​​​ക​​​​ളി​​​​ൽ എ​​​​സി ചെ​​​​യ​​​​ർ​​​​കാ​​​​ർ കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും ഗ​​​​ണ്യ​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​രു​​​​ന്നു.സ്ലീ​​​​പ്പ​​​​ർ കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ചാ​​​​ണ് എ​​​​സി കോ​​​​ച്ചു​​​​ക​​​​ൾ കൂ​​​​ട്ടി​​​​യ​​​​ത്. അ​​​​തു​​​​പോ​​​​ലെ പ​​​​ര​​​​മാ​​​​വ​​​​ധി എ​​​​ക്സ്‌​​​​പ്ര​​​​സ് ട്രെ​​​യി​​​നു​​​ക​​​​ളി​​​​ൽ ജ​​​​ന​​​​റ​​​​ൽ കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം നാ​​​​ലെ​​​​ണ്ണ​​​​മാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. പ​​​​ല​ ട്രെ​​​യി​​​നു​​​​ക​​​​ളി​​​​ലും കോ​​​​വി​​​​ഡി​​​​നു​​​​ശേ​​​​ഷം ര​​​​ണ്ടു ജ​​​​ന​​​​റ​​​​ൽ കോ​​​​ച്ചു​​​​ക​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ല്ലാ എ​​​​ക്സ്‌​​​​പ്ര​​​​സ് ട്രെ​​​യി​​​നു​​​ക​​​​ളി​​​​ലും ജ​​​​ന​​​​റ​​​​ൽ കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കോ​​​​വി​​​​ഡി​​​​നു മു​​​​ന്പു​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തു​​​​പോ​​​​ലെ വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് വീ​​​​ണ്ടും നാ​​​​ലാ​​​​ക്കി​​​​യ​​​​ത്.


കൂ​​​​ടു​​​​ത​​​​ൽ വ​​​​രു​​​​മാ​​​​നം പ്ര​​​​ധാ​​​​ന​​​​മാ​​​​യും ല​​​​ഭി​​​​ച്ച​​​​ത് എ​​​​സി കോ​​​​ച്ചു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ ആ​​​​റു​ മാ​​​​സ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ൽ-​​​​ആ​​​​ല​​​​പ്പു​​​​ഴ എ​​​​ക്സ്‌​​​​പ്ര​​​​സി​​​​ലും ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ൽ-​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം എ​​​​ക്സ്‌​​​​പ്ര​​​​സി​​​​ലും ഒ​​​​രോ സെ​​​​ക്ക​​​​ൻ​​​​ഡ് എ​​​​സി കോ​​​​ച്ച്‌ വീ​​​​തം കൂ​​​​ട്ടി​​​​യി​​​​രു​​​​ന്നു. ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ വി​​​​വി​​​​ധ ട്രെ​​​യി​​​നു​​​​ക​​​​ളി​​​​ലും തേ​​​​ർ​​​​ഡ് എ​​​​സി കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. പ​​​​ക​​​​ൽ​​​​ട്രെ​​​യി​​​നു​​​ക​​​​ളി​​​​ൽ എ​​​​സി ചെ​​​​യ​​​​ർ​​​​കാ​​​​ർ കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും കൂ​​​​ട്ടി​​​​യി​​​​രു​​​​ന്നു.


ഇ​​​​പ്പോ​​​​ൾ ശ​​​​ബ​​​​രി​​​​മ​​​​ല സീ​​​​സ​​​​ണി​​​​ലെ തി​​​​ര​​​​ക്കു പ്ര​​​​മാ​​​​ണി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യി വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന പ​​​​ല ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ അ​​​​ധി​​​​ക കോ​​​​ച്ചു​​​​ക​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


അ​​​​തേ​​​​സ​​​​മ​​​​യം, സ്ലീ​​​​പ്പ​​​​ർ കോ​​​​ച്ചു​​​​ക​​​​ൾ കു​​​​റ​​​​ച്ച് എ​​​​സി കോ​​​​ച്ചു​​​​ക​​​​ൾ കൂ​​​​ട്ടു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ യാ​​​​ത്ര​​​​ക്കാ​​​​രും കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​യും ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ​​​​യും പാ​​​​സ​​​​ഞ്ച​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ളും പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​വ​​​​ന്നി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഈ ​​​​പ്ര​​​​തി​​​​ഷേ​​​​ധം റെ​​​​യി​​​​ൽ​​​​വേ മു​​​​ഖ​​​​വി​​​​ല​​​​യ്ക്കെ​​​​ടു​​​​ത്തി​​​​ല്ല.
മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ തേ​​​​ർ​​​​ഡ് എ​​​​സി കോ​​​​ച്ചു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ ഇ​​​​പ്പോ​​​​ൾ സെ​​​​ക്ക​​​​ൻ​​​​ഡ് എ​​​​സി കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും കൂ​​​​ട്ടു​​​​ന്നു​​​​ണ്ട്. ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി എ​​​​സി കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കൂ​​​​ട്ടു​​​​മെ​​​​ന്ന് മൂ​​​​ന്നു​​​​വ​​​​ർ​​​​ഷം മു​​​​ന്പു​​​​ത​​​​ന്നെ റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.
ചെ​​​​ന്നൈ​​​​യി​​​​ലെ പെ​​​​ര​​​​മ്പൂ​​​​ർ ഇ​​​​ന്‍റ​​​​ഗ്ര​​​​ൽ കോ​​​​ച്ച് ഫാ​​​​ക്ട​​​​റി​​​​യി​​​​ൽ(ഐ​​​​സി​​​​എ​​​​ഫ്) നി​​​​ർ​​​​മി​​​​ക്കു​​​​ന്ന സ്ലീ​​​​പ്പ​​​​ർ കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഇ​​​​പ്പോ​​​​ൾ ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ച്ചി​​​​ട്ടി​​​​ട്ടു​​​​ണ്ട്. പ​​​​ക​​​​രം എ​​​​സി കോ​​​​ച്ചു​​​​ക​​​​ളാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഐ​​​​സി​​​​എ​​​​ഫ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ വെളിപ്പെ‌ടുത്തി. യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി വ​​​​രു​​​​മാ​​​​ന​​​വ​​​​ർ​​​​ധ​​​​ന ത​​​​ന്നെ​​​​യാ​​​​ണു റെ​​​​യി​​​​ൽ​​​​വേ ഇ​​​​തു​​​വ​​​​ഴി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

Tags : Southern Railway

Recent News

Up