തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്നു രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എല്ലാ മേഖലയിലെയും ജനങ്ങൾക്ക് സാന്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്ന ബജറ്റാകും ഇത്.
ക്ഷേമപെൻഷൻ 2000 രൂപയിൽനിന്നു വീണ്ടും വർധിപ്പിക്കാൻ സാധ്യതയുണ്ട്. സ്ത്രീകൾക്ക് ക്ഷേമപദ്ധതികളുണ്ടാകും. വയോജനങ്ങൾക്ക് പ്രത്യേക പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കും.
സർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം അഷ്വേഡ് പെൻഷൻ പദ്ധതി പ്രഖ്യാപനമുണ്ടാകും. ശന്പള പരിഷ്കരണം, ഡിഎ കുടിശിക പ്രഖ്യാപനം തുടങ്ങിയ പ്രഖ്യാപനങ്ങളിൽ ഉണ്ടാകാം. ഇതെല്ലാം അടുത്ത സർക്കാരിന്റെ സാന്പത്തിക ബാധ്യതയിലാകും പെടുക.
Tags : State Budget Minister K.N. Balagopal