x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്ലാം തന്ത്രി അറിഞ്ഞുകൊണ്ടെന്ന് മൊഴികൾ

ബി​ജു കു​ര്യ​ൻ
Published: January 10, 2026 01:05 AM IST | Updated: January 10, 2026 01:05 AM IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​​രെ അ​റ​സ്റ്റ് ചെ​യ്ത​ത് മു​ൻ ദേ​വ​സ്വം ബോ​ർ‌​ഡ് പ്ര​സി​ഡന്‍റു​മാ​രു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ, ത​ന്ത്രി​യെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കും വി​ധം ദൈ​വ​തു​ല്യ​രാ​യി ക​രു​തു​ന്ന​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന ത​ര​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് ത​ന്ത്രി​യെ എ​സ്ഐ​ടി വീ​ട്ടി​ലെ​ത്തി കാ​ണു​ക​യും മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തു. എ​സ്ഐ​ടി ആ​സ്ഥാ​ന​ത്തും അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചു​വ​രു​ത്തി.
ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ഴി​ച്ചു​മാ​റ്റി​യ​തും പു​റ​ത്തു കൊ​ണ്ടു​പോ​യ​തും അ​ന്ന് ത​ന്ത്രി​യാ​യി​രു​ന്ന രാ​ജീ​വ​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണെ​ന്ന ത​ര​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ മൊ​ഴി​യും എ​സ്ഐ​ടി​ക്കു ല​ഭി​ച്ചി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ൽ പ​രി​ക​ർ​മി​യാ​ക്കി​യ​ത് ത​ന്ത്രി ക​ണ്ഠ​​ര് രാ​ജീ​വ​രു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​യി​രു​ന്നു എ​ന്ന​താ​ണ് അ​റ​സ്റ്റി​ന് പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ പാ​ളി​ക​ൾ ശ്രീ​കോ​വി​ലി​ൽ നി​ന്നും ഇ​ള​ക്കി കൊ​ണ്ടു​പോ​കാ​ൻ അ​നു​ജ്ഞ ന​ൽ​കി​യ​തും ഇ​തേ ത​ന്ത്രി​യാ​ണ്.

ഉ​രാ​യ്മ​ക്കാ​രാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പാ​ളി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ഇ​ള​ക്കി കൊ​ണ്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞാ​ൽ ത​ന്ത്രി​ക്ക് അ​നു​മ​തി ന​ൽ​കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ് മ​റു​വാ​ദം. എ​ന്നാ​ൽ ശ​ബ​രി​മ​ല​യി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​യ പാ​ളി​ക​ൾ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​മാ​യി ബ​ന്ധ​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തി​ച്ച​തും അ​ന്വേ​ഷ​ണ വി​ഷ​യ​ത്തി​ലു​ൾ​പ്പെ​ട്ടു.

സ്വ​ർ​ണം പൂ​ശി​യ പാ​ളി​ക​ൾ എ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ത​ന്ത്രി ക​ണ്ഠ​​ര് രാ​ജീ​വ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് പ​റ​യു​ന്നു. പാ​ളി​ക​ൾ ക​ട​ത്തിക്കൊ​ണ്ടു​പോ​കും മ​മ്പ് ത​യാ​റാ​ക്കി​യ മ​ഹ​സ​റി​ൽ ത​ന്ത്രി ഒ​പ്പി​ട്ടി​രു​ന്ന​തു​മി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം ദ്വാ​ര​പാ​ല​ക ശി​ല്പ​പാ​ളി​ക​ൾ ഇ​ള​ക്കി കൊ​ണ്ടു​പോ​യ​പ്പോ​ഴും ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ താ​ന്ത്രി​ക ചു​മ​ത​ല ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കു ത​ന്നെ​യാ​യി​രു​ന്നു.

എ​ന്നാ​ൽ ബം​ഗ​ളൂ​രു​വി​ലെ ശ്രീ​രാം​പു​ര അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ 2007-ൽ ​ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ച്ച​ത് ആ ​ക്ഷേ​ത്ര​ത്തി​ലെ ത​ന്ത്രി കൂ​ടി​യാ​യി​രു​ന്ന ക​ണ്ഠ​​ര് രാ​ജീ​വ​രാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ പ​ല​ത​വ​ണ എ​സ്ഐ​ടി ത​ന്ത്രി​യി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു.

2018-ൽ ​യു​വ​തി പ്ര​വേ​ശ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​താ​ണ്.

പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്ത്രി​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശം ഉ​യ​ർ​ത്താ​നും അ​ന്ന് പി​ണ​റാ​യി ശ്ര​മി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ പ​ന്പ​യി​ൽ ന​ട​ന്ന അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് തി​രി​തെ​ളി​ക്കാ​ൻ രാ​ജീ​വ​രെ ഒ​ഴി​വാ​ക്കി ക​ണ്ഠ​​ര് മോ​ഹ​ന​രെ​യാ​ണ് സ​ർ​ക്കാ​ർ ക്ഷ​ണി​ച്ച​ത്. വി​വാ​ദ​ങ്ങ​ളി​ൽ​പെ​ട്ട ക​ണ്ഠ​ര് മോ​ഹ​ന​രെ ശ​ബ​രി​മ​ല​യി​ലെ താ​ന്ത്രി​ക ക​ർ​മ​ങ്ങ​ളി​ൽ നി​ന്നും മാ​റ്റി​നി​ർ​ത്തി​യി​രി​ക്കു​ക​യു​മാ​ണ്.

Tags : Thantri Kantar Rajeevare Statements knew everything sabarimala Gold pali Sabarimala Gold theft Swarnapali

Recent News

Up