x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ നി​യോ​ഗി​ച്ചാ​ൽ ന​ട​പ​ടി: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി


Published: November 25, 2025 05:38 PM IST | Updated: November 25, 2025 06:15 PM IST

തി​രു​വ​ന​ന്ത​പു​രം: സ​മ​ഗ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി (എ​സ്ഐ​ആ​ർ) ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. സ്‌​കൂ​ളു​ക​ളി​ൽ അ​ധ്യാ​യ​നം പൂ​ർ​ണ​തോ​തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​മാ​ണി​ത്.

പൊ​തു​പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന​മാ​യ പ​രീ​ക്ഷ​ക​ൾ പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. പ​ത്തു ദി​വ​സ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ക്ലാ​സു​ക​ളി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ശേ​ഖ​ര​ണ​ത്തി​നും ഡി​ജി​റ്റൈ​സേ​ഷ​നും നി​യോ​ഗി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം അ​നു​സ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന സ​മ​യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​ധ്യാ​യ​ന ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ക്ലാ​സ് ന​ഷ്‌​ട​പ്പെ​ടു​ത്തി ഓ​ഫീ​സ് ജോ​ലി​ക​ൾ​ക്കും ഫീ​ൽ​ഡ് വ​ർ​ക്കു​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​ക്ര​മ​മ​ല്ല.

വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റ് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​വ​രു​ടെ പ​ഠ​നാ​വ​കാ​ശ ലം​ഘ​ന​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ത​ട​സ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Tags : sir voters list v.sivankutty education minister thiruvananthapuram

Recent News

Up