തിരുവനന്തപുരം: ഭൂമിയും വീടും തട്ടിയെടുത്ത് മറിച്ച് വിൽക്കാൻ ഒത്താശ ചെയ്ത വനിത സബ് രജിസ്ട്രാർ അറസ്റ്റിൽ. കള്ളിക്കാട് സ്വദേശി കെ. ലക്ഷ്മിയാണ് അറസ്റ്റിലായത്. 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളുമാണ് കൈക്കൂലിയായി ഇവർ കൈപ്പറ്റിയത്.
തിരുവനന്തപുരം ജവഹർനഗറിലെ 10 കോടിയിലധികം വിലമതിക്കുന്ന ഭൂമിയും വീടുമാണ് തട്ടിയെടുത്ത് മറിച്ച് വിൽക്കാൻ പ്രതി കൂട്ടുനിന്നത്. ആൾമാറാട്ടം നടത്തിയതിന് പുറമേ വ്യാജരേഖ ചമച്ചും നിലവിലെ രേഖകളിൽ കൃത്രിമം കാട്ടിയുമാണ് ഇവർ തട്ടിപ്പിന് കൂട്ടുനിന്നത്. ഇത് വ്യക്തമായതിന് പിന്നാലെയാണ് ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഭൂമിയുടെ രജിസ്ട്രേഷന് മുമ്പും ശേഷവും ലക്ഷ്മിയും പ്രധാനപ്രതി മണികണ്ഠനും ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.
Tags : Sub-registrar arrested allegedly planning sell land houses