x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി; സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു


Published: December 28, 2025 06:34 PM IST | Updated: December 28, 2025 10:57 PM IST

പാ​ല​ക്കാ​ട്: കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​റു വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​നാ​ണ് സ​ഹോ​ദ​ര​നു​മാ​യി പി​ണ​ങ്ങി​യ സു​ഹാ​നെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​കു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തു​ള്ള കു​ള​ത്തി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം സു​ഹാ​ൻ പ​ഠി​ച്ച റോ​യ​ൽ ന​ഴ്സ​റി സ്കൂ​ളി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ചു. ആ​റു​വ​യ​സു​കാ​ര​നെ ഒ​രു​നോ​ക്ക് കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ന​ഴ്സ​റി സ്കൂ​ളി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടി​ലെ പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മാ​ട്ടു മ​ന്ത ജു​മാ മ​സ്ജി​ദി​ൽ സം​സ്ക​രി​ച്ചു.

സു​ഹാ​ന്‍റേ​ത് മു​ങ്ങി മ​ര​ണ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കാ​ണാ​താ​യി 21 മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

Tags : suhan death palakkad chittur

Recent News

Up