x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​യ​റാ​ഴ്ച​ത്തെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്; സ​ർ​ക്കാ​ർ തീ​രു​മാ​നം ക്രി​സ്ത്യ​ൻ വി​ശ്വാ​സ സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന് ബി​ജെ​പി


Published: December 20, 2025 10:27 PM IST | Updated: December 20, 2025 10:40 PM IST

കോട്ടയം: ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെടുക്കപ്പെട്ട ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ഞാ​യ​റാ​ഴ്ച ന​ട​ത്തു​ന്ന​തി​നെ​തി​രെ ബി​ജെ​പി.

തെ​രഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന് ഒ​രാ​ഴ്ച​യോ​ളം സ​മ​യം ഉ​ണ്ടാ​യി​രു​ന്നി​ട്ടും ച​ട​ങ്ങ് ന​ട​ത്താ​തെ ക്രി​സ്ത്യാ​നി​ക​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​വും പൊ​തു അ​വ​ധി ദി​വ​സ​വു​മാ​യ ഞാ​യ​റാ​ഴ്ച ത​ന്നെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്ത​ണ​മെ​ന്ന് പി​ണ​റാ​യി സ​ർ​ക്കാ​ർ വാ​ശി​പി​ടി​ക്കു​ന്ന​ത് ആ​ർ​ക്കു വേ​ണ്ടി​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ ന്യൂ​ന​പ​ക്ഷ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സു​മി​ത്ത് ജോ​ർ​ജ് ചോ​ദി​ച്ചു.

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യി പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ നി​ന്നും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​വ​ഹേ​ള​ന​ങ്ങ​ളു​ടെ ബാ​ക്കി​പ​ത്ര​മാ​യി ഇ​തി​നെ​യും കാ​ണാ​ൻ ക​ഴി​യും.

ക്രി​സ്ത്യ​ൻ സ​മൂ​ഹം വി​ശു​ദ്ധ​മാ​യി ആ​ച​രി​ക്കു​ന്ന ഞാ​യ​റാ​ഴ്ച, വി​ശ്വാ​സി​ക​ൾ​ക്ക് പ​രി​ശു​ദ്ധ കു​ർ​ബാ​ന നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു എ​ന്ന് മാ​ത്ര​മ​ല്ല സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ പ​ല​രും ജ​ന​പ്ര​തി​നി​ധി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ അ​വ​ർ​ക്കും അ​ന്നേ​ദി​വ​സം സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് സാ​ധ്യ​മ​ല്ല എ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട് ത​ന്നെ പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത് പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രൈ​സ്ത​വ​ർ ഞാ​യ​റാ​ഴ്ച അ​വ​രു​ടെ വി​ശു​ദ്ധ ദി​ന​മാ​യി ആ​ച​രി​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ക്രൈ​സ്ത​വ​രു​ടെ വി​ശു​ദ്ധ ദി​ന​ത്തി​ൽ ത​ന്നെ സ​ർ​ക്കാ​റി​ന്‍റെ പ​ല പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത് ക്രി​സ്ത്യാ​നി​ക​ളെ അ​വ​ഹേ​ളി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ണോ എ​ന്ന സം​ശ​യം കൂ​ടു​ത​ൽ ഉ​റ​പ്പി​ക്കു​ന്ന നീ​ക്കം ആ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ൽ നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്.

തു​ട​രെ​ത്തു​ട​രെ ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രെ ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ലും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഒ​ത്താ​ശ ഉ​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ട സ​ഹ​ച​ര്യ​മു​ണ്ട്. പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സും ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​തെ ക്രൈ​സ്ത​വ​രെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

ക്രൈ​സ്ത​വ അ​വ​ഹേ​ള​ന​ങ്ങ​ളി​ൽ യു​ഡി​എ​ഫ് നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി മു​ഖ്യ​മ​ന്ത്രി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ​യു​ടെ തീ​യ​തി മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും സു​മി​ത്ത് ജോ​ർ​ജ് പ​റ​ഞ്ഞു.

Tags : oath-taking ceremony BJP government Christian community

Recent News

Up