x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി; കൗ​ൺ​സി​ല​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു


Published: November 8, 2025 07:52 PM IST | Updated: November 8, 2025 09:10 PM IST

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. 49-ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റാ​യ സു​നി​ത ഡി​ക്‌​സ​നാ​ണ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്.

കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്ന് അം​ഗ​ത്വ​മെ​ടു​ത്തു. മു​ൻ​പ് കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന സു​നി​ത ഡി​ക്‌​സ​ൺ 2010 ൽ ​വൈ​റ്റി​ല​യി​ൽ നി​ന്ന് ന​ഗ​ര​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

2015 ൽ ​ഇ​വ​ർ കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ത​വ​ണ ആ​ർ​എ​സ്‌​പി സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ഇ​വ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ജ​യി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്കൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​തെ​ന്ന് സു​നി​ത പ​റ​ഞ്ഞു.

 

 

Tags : sunitha dixon udf councilor kochi corporation

Recent News

Up