x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം ര​ക്ത​സാ​ക്ഷി​ക​ളു​ടെ ഫ​ണ്ട് തി​രി​മ​റി ന​ട​ത്തു​ന്ന പാ​ർ​ട്ടി​യെ​ന്ന് സ​ണ്ണി ജോ​സ​ഫ്


Published: January 29, 2026 03:34 AM IST | Updated: January 29, 2026 03:34 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ ഫ​​​ണ്ട് തി​​​രി​​​മ​​​റി ന​​​ട​​​ത്തു​​​ന്ന പാ​​​ർ​​​ട്ടി​​​യാ​​​ണ് സി​​​പി​​​എ​​​മ്മെ​​​ന്ന ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​ത്തി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ സ​​​ണ്ണി ജോ​​​സ​​​ഫ്.

ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് വെ​​​ട്ടി​​​പ്പി​​​ൽ മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം അ​​​ത് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ വി.​​​ കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ പാ​​​ർ​​​ട്ടി​​​യി​​​ൽനി​​​ന്ന് പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​ണ് സി​​​പി​​​എം ചെ​​​യ്ത​​​ത്. കൂ​​​ടാ​​​തെ കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത​​​താ​​​യി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു. ഈ ​​​വി​​​ഷ​​​യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല.

അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ​​​ത്തി​​​ന് അ​​​വ​​​ത​​​ര​​​ണാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചു. ക​​​രു​​​വ​​​ന്നൂ​​​ർ ബാ​​​ങ്ക് നി​​​ക്ഷേ​​​പ ത​​​ട്ടി​​​പ്പ് കേ​​​സി​​​ൽ സി​​​പി​​​എം പാ​​​ർ​​​ട്ടി​​​യെ 69-ാം പ്ര​​​തി​​​യാ​​​യി പ​​​ട്ടി​​​ക​​​യി​​​ൽ ചേ​​​ർ​​​ത്ത​​​ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​ത്തെ സം​​​ഭ​​​വ​​​മാ​​​ണ്. ഇ​​​തി​​​ൽ സി​​​പി​​​എം നേ​​​തൃ​​​ത്വം മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണം. സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സി​​​പി​​​എം എ​​​വി​​​ടെ നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ളാ​​​ണ് ഓ​​​രോ ദി​​​വ​​​സ​​​വും പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ലും പ്ര​​​തി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് സി​​​പി​​​എം ശ്ര​​​മം.​​ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​യ​​​നാ​​​ട് ഓ​​​ഫീ​​​സി​​​ലേ​​​ക്ക് പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ​​​ത് പ്ര​​​തി​​​ക​​​ളാ​​​യ സി​​​പി​​​എ​​​മ്മു​​​കാ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണ്.

ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ലൂ​​​ടെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള ന​​​ട​​​ത്തി ജ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​സ്ഥാ​​​ന​​​ത്ത് ബി​​​ജെ​​​പി പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തു​​​ന്നി​​​ല്ല. പ്ര​​​തി​​​ക​​​ളാ​​​യ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ കു​​​റി​​​ച്ച് ബി​​​ജെ​​​പി​​​ക്ക് ആ​​​ക്ഷേ​​​പ​​​മി​​​ല്ല. പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി​​​ക്കും കോ​​​ണ്‍​ഗ്ര​​​സി​​​നും എ​​​തിരേയാ​​​ണ് ബി​​​ജെ​​​പി​​​ക്ക് പ​​​രാ​​​തി. അ​​​ത് എ​​​ന്ത് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണെ​​​ന്ന് ബി​​​ജെ​​​പി നേ​​​തൃ​​​ത്വം മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​മെ​​ന്നും സ​​ണ്ണി​​ ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

Tags : Sunny Joseph MLA CPM KPCC President blood witnesses

Recent News

Up