x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ.​കെ. ബാ​ല​നു പി​ന്തു​ണ; മാ​റാ​ട് ച​ർ​ച്ച​ചെ​യ്യു​ന്ന​തു രാ​ഷ്‌ട്രീ​യ​ധ്രു​വീ​ക​ര​ണ​ത്തി​ന​ല്ല: വി. ശിവൻകുട്ടി


Published: January 10, 2026 12:47 AM IST | Updated: January 10, 2026 12:47 AM IST

തൃ​​​​ശൂ​​​​ർ: മാ​​​​റാ​​​​ട് ക​​​​ലാ​​​​പ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ.​​​​കെ. ബാ​​​​ല​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യെ പി​​​​ന്തു​​​​ണ​​​​ച്ച് മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി. മാ​​​​റാ​​​​ട് വി​​​​ഷ​​​​യം വീ​​​​ണ്ടും ച​​​​ർ​​​​ച്ച​​​​യാ​​​​ക്കു​​​​ന്ന​​​​തു രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന​​​​ല്ലെ​​​​ന്നും ഇ​​​​ത്ത​​​​രം വ​​​​ർ​​​​ഗീ​​​​യ​​​​ക​​​​ലാ​​​​പ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള മു​​​​ൻ​​​​കൂ​​​​ർ​​​​ജാ​​​​ഗ്ര​​​​ത മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും മ​​​​ന്ത്രി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

വ​​​​ർ​​​​ഗീ​​​​യ​​​​ക​​​​ലാ​​​​പ​​​​ങ്ങ​​​​ളെ മു​​​​ൻ​​​​നി​​​​ർ​​​​ത്തി താ​​​​ത്കാ​​​​ലി​​​​ക​​​​ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തു ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞ മ​​​​ന്ത്രി, യു​​​​ഡി​​​​എ​​​​ഫി​​​​നെ രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു. മാ​​​​റാ​​​​ട് ക​​​​ലാ​​​​പം ഉ​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ അ​​​​ന്ന​​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ളും എ​​​​ന്നാ​​​​ണ് അ​​​​വി​​​​ടെ പോ​​​​യ​​​​തെ​​​​ന്നു ന​​​​മു​​​​ക്ക​​​​റി​​​​യാം. ആ​​​​രു​​​​ടെ പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണ് അ​​​​വ​​​​ർ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ണ്. അ​​​​ത്ത​​​​രം മു​​​​ത​​​​ലെ​​​​ടു​​​​പ്പു​​​​ക​​​​ൾ വോ​​​​ട്ടാ​​​​യി മാ​​​​റി​​​​ല്ല.

പൂ​​​​ന്തു​​​​റ​​​​യി​​​​ലും ചാ​​​​ല ബ​​​​സാ​​​​റി​​​​ലും ഉ​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ മ​​​​ന്ത്രി, മ​​​​ത​​​​മൈ​​​​ത്രി ത​​​​ക​​​​രാ​​​​തി​​​​രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും എ.​​​​കെ. ബാ​​​​ല​​​​നും സൂ​​​​ചി​​​​പ്പി​​​​ച്ച​​​​ത് ഈ ​​​​ജാ​​​​ഗ്ര​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണെ​​​​ന്നും പ​​​​റ​​​​ഞ്ഞു. വ​​​​ർ​​​​ഗീ​​​​യ​​​​ത പ​​​​ട​​​​ർ​​​​ത്തി വോ​​​​ട്ടു​​​​നേ​​​​ടാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ക്കി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : A.K. Balan Marad political polemics V. Sivankutty

Recent News

Up