x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം തി​ല​ക​മ​ണി​യും; കോ​ര്‍​പ​റേ​ഷ​നി​ൽ ബി​ജെ​പി ഭ​ര​ണം പി​ടി​ക്കും: സു​രേ​ഷ് ഗോ​പി


Published: December 9, 2025 08:01 AM IST | Updated: December 9, 2025 10:48 AM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ൽ ബി​ജെ​പി വി​ജ​യ തി​ല​ക​മ​ണി​യും. വി​ശ്വാ​സി​ക​ൾ ഈ ​തെ​രെ​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​കാ​രം വീ​ട്ടു​മെ​ന്നും വോ​ട്ട് ചെ​യ്ത​ശേ​ഷം സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

വി​ക​സ​നം പ​റ​ഞ്ഞാ​ണ് ബി​ജെ​പി വോ​ട്ട് തേ​ടി​യ​ത്. അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​ക​സ​ന​മാ​ണ് എ​ൻ​ഡി​എ​യു​ടെ ല​ക്ഷ്യം. ബി​ജെ​പി ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി വ​ര​ട്ടെ​യെ​ന്നും കോ​ട​തി വി​ധി എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

അ​തി​രാ​വി​ലെ ത​ന്നെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും വോ​ട്ട് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം ഡി​വി​ഷ​നി​ലാ​ണ് സു​രേ​ഷ് ഗോ​പി​ക്ക് വോ​ട്ട്. പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഉ​ട​ൻ ഡ​ല്‍​ഹി​ക്ക് പോ​കു​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

Tags : local body election election udf ldf nda

Recent News

Up