x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​നെ അ​ര സം​ഘി​യും മു​ക്കാ​ൽ സം​ഘി​യു​മാ​ക്ക​രു​ത്: സു​രേ​ഷ് ഗോ​പി


Published: February 14, 2026 10:02 PM IST | Updated: February 14, 2026 10:23 PM IST

കൊ​ല്ലം: എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​നെ​യും ശ​ശി​ത​രൂ​രി​നെ​യും പു​ക​ഴ്ത്തി കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി. രാ​ഷ്ട്രീ​യ​മാ​യി ത​ങ്ങ​ൾ ര​ണ്ട് ചേ​രി​യി​ലാ​ണെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഒ​ത്തൊ​രു​മി​ച്ച് നി​ൽ​ക്കു​ന്ന​വ​രാ​ണ് പ്രേ​മ​ച​ന്ദ്ര​നും ശ​ശി ത​രൂ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യം ജ​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന അ​പൂ​ർ​വം രാ​ഷ്ട്രീ​യ​ക്കാ​രാ​ണ് ഇ​രു​വ​രും. വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ പ്രേ​മ​ച​ന്ദ്ര​നെ അ​ര​സം​ഘി​യെ​ന്നോ മു​ക്കാ​ൽ സം​ഘി​യെ​ന്നോ വി​ളി​ക്ക​രു​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. കൊ​ല്ലം ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​തു​താ​യി നി​ർ​മി​ച്ച മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​താ​ണ്ട് 39 വ​ർ​ഷ​ത്തോ​ളം മു​ട​ങ്ങി​ക്കി​ട​ന്ന കൊ​ല്ലം ബൈ​പാ​സ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചു കൊ​ടു​ത്ത​ത് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രാ​ണെ​ന്ന് സു​രേ​ഷ്‌​ഗോ​പി പ​റ​ഞ്ഞു. മു​ൻ​പ് പ​ല സ​ർ​ക്കാ​രു​ക​ളും മ​ന്ത്രി​മാ​രും ഉ​ണ്ടാ​യി​രു​ന്നി​ട്ടും മു​ട​ങ്ങി​പ്പോ​യ ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ ഒ​രു എ​ൻ​ഡി​എ സ​ർ​ക്കാ​ർ വേ​ണ്ടി​വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : Suresh Gopi N.K. Premachandran Shashi Tharoor

Recent News

Up