മട്ടന്നൂർ: പുന്നപ്രയിൽ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ എംഎൽഎ.
ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് മട്ടന്നൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ ശൈലജ പറഞ്ഞു. ഓപ്പറേഷനു ശേഷം ഉപകരണങ്ങൾ പരിശോധിക്കേണ്ടതാണെന്നും ഉഷ അനുഭവിച്ച പ്രയാസം സങ്കടകരമാണെന്നും എംഎൽഎ പ്രതികരിച്ചു.
സംഭവത്തിൽ ഉഷയ്ക്കു നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ആലോചിക്കുമെന്നും ശൈലജ കൂട്ടിച്ചേർത്തു.
Tags : K.K. Shailaja MLA stomach sissor Alappuzha Medical College Usha