x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിജീവിതയെ അധിക്ഷേപിച്ച കേസ്: സന്ദീപ് വാര്യർ നാലാം പ്രതി


Published: November 30, 2025 07:01 PM IST | Updated: December 3, 2025 08:37 PM IST

 തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെയും പ്രതിചേർത്തു. അതിജീവിതയെ അപമാനിച്ച കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.

ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേസ്. കേസിൽ രാഹുൽ ഈശ്വർ അഞ്ചാം പ്രതിയും രഞ്ജിത പുളിക്കൻ ഒന്നാംപ്രതിയും അഡ്വ. ദീപ ജോസഫ് രണ്ടാം പ്രതിയുമാണ്.

യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈബറിടങ്ങളിലൂടെയും തന്‍റെ യുട്യൂബ് ചാനലിലൂടെയും അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ രാഹുൽ ഈശ്വർ നിരന്തരം പോസ്റ്റുകളും വിഡിയോകളും ഇട്ടിരുന്നു.

പരാതിയെ തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.

രാഹുൽ ഈശ്വർ ഉൾപ്പെടെ നാലുപേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിനുശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്.

Tags : Sandeep.G.Varier rahul easwar cyber bullying cyber attacks Rahul Mamkootathil

Recent News

Up