കല്‍പ്പറ്റ: കരുതല്‍ തടങ്കല്‍ ഉത്തരവുകള്‍ പാസാക്കുമ്പോള്‍ പോലീസ് വകുപ്പും ജില്ലാ മജിസ്ട്രേറ്റും അതീവ ശ്രദ്ധ ചെലുത്തണമെന്ന് ജസ്റ്റീസ് പി. ഉബൈദ്. വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടറേറ്റ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സത്യസന്ധവും ശക്തവുമായ കേസുകളില്‍ മാത്രമേ കാപ്പ നിയമം പ്രയോഗിക്കാവൂ. കാപ്പ ചുമത്തിയ വ്യക്തിക്കെതിരേ തയാറാക്കുന്ന കരുതല്‍ തടങ്കല്‍ പ്രപ്പോസല്‍ കൃത്യമാകണം. അല്ലാത്തപക്ഷം പുറത്തിറങ്ങുന്ന കുറ്റവാളികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ വീണ്ടും പ്രേരിതരാകുമെന്നു ജസ്റ്റീസ് പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ അധ്യക്ഷത വഹിച്ചു. കാപ്പ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ മുന്‍ ജില്ലാ ജഡ്ജി മുഹമ്മദ് വസീം, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ.പി.എന്‍. സുകുമാരന്‍ എന്നിവര്‍ നേതൃത്വം നൽകി.
Tags : symposium police officers wayanad