കൊച്ചി: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനത്തിന് ഇന്നു തുടക്കമാകും.
സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സിനഡിന്റെ ആദ്യദിനം ധ്യാനത്തിലും പ്രാർഥനയിലും മെത്രാന്മാർ ചെലവഴിക്കും.
സിനഡ് സെക്രട്ടറി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ധ്യാനചിന്തകൾ നയിക്കും.
നാളെ രാവിലെ ഒമ്പതിന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തിരി തെളിച്ച് സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനം പത്തിനു വൈകുന്നേരം സമാപിക്കും.
സിനഡ് ആഹ്വാനം ചെയ്തിരിക്കുന്ന സമുദായ ശക്തീകരണവർഷം 2026ന്റെ സഭാതലത്തിലുള്ള ഉദ്ഘാടനം സിനഡിലെ മെത്രാന്മാരുടെയും സഭയിലെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഇന്നു നടക്കും.
വൈകുന്നേരം 5.30ന് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
Tags : Syro Malabar Church Synod Mount St thomas Kakkanad