x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ്ര​തീ​ക്ഷി​ത ജ​ന​വി​ധി, ബി​ജെ​പി​യു​ടെ വ​ര​വ് നി​സാ​ര​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ


Published: December 13, 2025 01:55 PM IST | Updated: December 13, 2025 01:55 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ണ്ടാ​യ​ത് അ​പ്ര​തീ​ക്ഷി​ത ജ​ന​വി​ധി​യെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍.

ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നും എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ ഒ​രു വി​ധി​യു​ണ്ടാ​യെ​ന്ന് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

"ജ​ന​വി​ധി സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കാം. നി​ല​പാ​ടി​ൽ തി​രു​ത്ത​ലു​ക​ൾ വേ​ണ​മെ​ങ്കി​ൽ തി​രു​ത്തി മു​ന്നോ​ട്ടു പോ​കും. കേ​ര​ള​മാ​കെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സ​മ്മി​ശ്ര​മാ​ണ്. ബി​ജെ​പി​യു​ടെ വ​ര​വ് നി​സാ​ര​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല. തോ​ൽ​വി തോ​ൽ​വി ത​ന്നെ​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കും. സി​പി​എം-​ബി​ജെ​പി ഡീ​ൽ എ​ന്ന​ത് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. മു​സ്‍​ലിം വി​രു​ദ്ധ പ്ര​ചാ​ര​ണം ഞ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല. മു​സ്‍​ലിം വി​ഭാ​ഗ​ത്തെ ചേ​ർ​ത്തു​പി​ടി​ക്കാ​നാ​ണ് ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. അ​ല്ലാ​തെ വ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ യാ​ഥാ​ർ​ത്ഥ്യ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​ത​ല്ല.'-​ടി​പി രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Tags : T.P. Ramakrishnan local body election ldf

Recent News

Up