x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ന്ത്രി ക​ർമ​ഫ​ലം അ​നു​ഭ​വി​ച്ചേ തീ​രൂ: ടി.​പി.​സെ​ൻ​കു​മാ​ർ


Published: January 10, 2026 02:28 PM IST | Updated: January 10, 2026 03:01 PM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര​രു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ച്ച് മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ർ. അ​റ​സ്റ്റ് ദു​ഖ​ക​ര​മാ​ണ്. എ​ന്നാ​ൽ ത​ന്ത്രി ക​ർ​മ്മ​ഫ​ലം അ​നു​ഭ​വി​ച്ചേ തീ​രൂ​വെ​ന്നും ബി​ജെ​പി നേ​താ​വു​കൂ​ടി​യാ​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യ്യ​പ്പ​ന്‍റെ പി​തൃ​തു​ല്യ​മാ​യ സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന ത​ന്ത്രി കു​ടും​ബ​ത്തി​ലെ ഒ​രാ​ളു​ടെ അ​റ​സ്റ്റ് ദു​ഖ​ക​ര​മാ​ണ്. എ​ന്നാ​ൽ 2019 മു​ത​ൽ ഇ​ന്നു​വ​രെ അ​വി​ടെ ന​ട​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ആ​രെ​യും അ​റി​യി​ക്കാ​തി​രു​ന്ന​തു​ത​ന്നെ കു​റ്റ​ക​ര​മാ​ണെ​ന്നും സെ​ൻ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി അ​വി​ടെ വ​ർ​ഷ​ങ്ങ​ളോ​ളം വി​ഹ​രി​ച്ച​ത് എ​ങ്ങ​നെ​യാ​ണ്. അ​വ​ന​വ​ൻ ചെ​യ്യു​ന്ന ക​ർ​മ്മ​ങ്ങ​ൾ​ക്ക് അ​വ​ന​വ​ൻ ത​ന്നെ പ്രാ​യ​ശ്ചി​തം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

 

 

Tags : Sabarimala gold theft Kandararu Rajeevaru Arrest T.p.senkumar

Recent News

Up