x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​​ധാ​​​റി​​​ന്‍റെ ഫോ​ട്ടോ കോ​പ്പി എ​ടു​ക്കു​ന്ന​ത് വി​ല​ക്കും


Published: December 11, 2025 01:45 AM IST | Updated: December 11, 2025 01:45 AM IST

പ​​​ര​​​വൂ​​​ർ: ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡി​​​ന്‍റെ ഫോ​​​ട്ടോ കോ​​​പ്പി​​​യോ ഇ​​​ത​​​ര പ​​​ക​​​ർ​​​പ്പു​​​ക​​​ളോ മ​​​റ്റൊ​​​രാ​​​ള്‍ എ​​​ടു​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കാ​​​ന്‍ ഒ​​​രു​​​ങ്ങി യൂ​​​ണി​​​ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ന്‍ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (യു​​​ഐ​​​ഡി​​​എ​​​ഐ).

ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡി​​​ലെ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പു​​​തി​​​യ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. രേ​​​ഖ​​​ക​​​ളു​​​ടെ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ഡി​​​ജി​​​റ്റ​​​ലാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ എ​​​ല്ലാ​​​യി​​​ട​​​ത്തും ന​​​ട​​​പ്പാ​​​ക്കാനാ​​​ണ് യു​​​ഐ​​​ഡി​​​എ​​​ഐ തീ​​​രു​​​മാ​​​നം.

ഹോ​​​ട്ട​​​ലു​​​ക​​​ള്‍, പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലെ സം​​​ഘാ​​​ട​​​ക​​​ര്‍, സ​​​മാ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡു​​​ക​​​ളു​​​ടെ ഫോ​​​ട്ടോ കോ​​​പ്പി​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തും സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തും ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി പു​​​തി​​​യ നി​​​യ​​​മം ഉ​​​ട​​​ന്‍ കൊ​​​ണ്ടു​​​വ​​​രും. ഫോ​​​ട്ടോ​​​കോ​​​പ്പി​​​ക​​​ള്‍ സൂ​​​ക്ഷി​​​ക്കു​​​ന്ന രീ​​​തി നി​​​ല​​​വി​​​ലു​​​ള്ള ആ​​​ധാ​​​ര്‍ നി​​​യ​​​മ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും യു​​​ഐ​​​ഡി​​​എ​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​ക​​​രം ക്യൂ​​​ആ​​​ര്‍ കോ​​​ഡ് സ്‌​​​കാ​​​നിം​​​ഗ് വ​​​ഴി​​​യോ വി​​​ക​​​സി​​​പ്പി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പു​​​തി​​​യ ആ​​​ധാ​​​ര്‍ മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ വ​​​ഴി​​​യോ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് യു​​​ഐ​​​ഡി​​​എ​​​ഐ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. പേ​​​പ്പ​​​ര്‍ അ​​​ധി​​​ഷ്ഠി​​​ത ആ​​​ധാ​​​ര്‍ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ നി​​​രു​​​ത്സാ​​​ഹ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം.

രേ​​​ഖ​​​ക​​​ളു​​​ടെ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ഡി​​​ജി​​​റ്റ​​​ലാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ എ​​​ല്ലാ​​​യി​​​ട​​​ത്തും ഉ​​​ട​​​ന്‍ കൊ​​​ണ്ടു​​​വ​​​രും.​​​ ഹോ​​​ട്ട​​​ല്‍ പോ​​​ലു​​​ള്ള സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കാ​​​ന്‍ ആ​​​ധാ​​​റി​​​ന്‍റെ ഫോ​​​ട്ടോ​​​കോ​​​പ്പി ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​റു​​​ണ്ട്. ഇ​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യെ ആ​​​ണ് ബാ​​​ധി​​​ക്കു​​​ന്ന​​​ത്.

ഇ​​​ങ്ങ​​​നെ ഫോ​​​ട്ടോ കോ​​​പ്പി ന​​​ല്‍​കു​​​മ്പോ​​​ള്‍ ത​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്നു​​​പോ​​​കു​​​മോ എ​​​ന്ന് ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ നി​​​ര​​​വ​​​ധി​​​യാ​​​ണ്. അ​​​വ​​​രു​​​ടെ ഭ​​​യം ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണ് പു​​​തി​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

പു​​​തി​​​യ നി​​​യ​​​മം നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന​​​തോ​​​ടെ മ​​​റ്റൊ​​​രാ​​​ളു​​​ടെ ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡ് ഫോ​​​ട്ടോ കോ​​​പ്പി എ​​​ടു​​​ക്കു​​​ന്ന ആ​​​ളു​​​ക​​​ള്‍​ക്കും ക​​​മ്പ​​​നി​​​ക​​​ള്‍​ക്കു​​​മെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​മു​​​ണ്ടാ​​​കും.

ആ​​​ധാ​​​ര്‍ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നു വേ​​​ണ്ടി പു​​​തി​​​യ ആ​​​പ്പ് നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് യു​​​ഐ​​​ഡി​​​എ​​​ഐ. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍, ഷോ​​​പ്പു​​​ക​​​ള്‍, ഹോ​​​ട്ട​​​ലു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ പ്രാ​​​യം സ്ഥി​​​രീ​​​ക​​​രി​​​ക്കേ​​​ണ്ട​​​താ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഉ​​​പ​​​യോ​​​ക്തൃ സൗ​​​ഹൃ​​​ദ​​​പ​​​ര​​​മാ​​​യാ​​​ണ് ഈ ​​​ആ​​​പ്പി​​​ന്‍റെ നി​​​ര്‍​മാ​​​ണം 18 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ആ​​​പ്പ് പൂ​​​ര്‍​ണ​​​മാ​​​യും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ പ​​​രി​​​ചി​​​ത​​​മാ​​​ക്കു​​​മെ​​​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്.

സ്വ​​​ന്ത​​​മാ​​​യി മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ല്ലാ​​​ത്ത കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ആ​​​പ്പി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​വി​​​ശേ​​​ഷ​​​ത.

Tags : Aadhaar photocopies prohibited UIDAI

Recent News

Up