x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രക്തസമ്മർദ്ദം ഉയർന്നു ; ത​ന്ത്രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി


Published: January 10, 2026 03:13 PM IST | Updated: January 10, 2026 03:36 PM IST

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ​വ​ച്ച് ത​ന്ത്രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.​ര​ക്ത​സ​മ്മ​ര്‍​ദം ഉ​യ​ര്‍​ന്ന തോ​തി​ലാ​ണെ​ന്നും ഇ​സി​ജി​യി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രു​മെ​ന്നും ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്ത്രി​ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പ്ര​തി​ക്ക് മ​തി​യാ​യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ടി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. കേ​സി​നെ കു​റി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ ത​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

 

Tags : sabarimala gold theft kandararu rajeevaru medical college

Recent News

Up