തെള്ളകം: കാരിത്താസ് ആശുപത്രിയില്‍ 60 വയസുള്ള ടാന്‍സാനിയന്‍ പൗരന്റെ ഇടത് ശ്വാസകോശത്തില്‍ മൂന്നു വര്‍ഷമായി കുടുങ്ങിയിരുന്ന മീന്‍എല്ല് ശസ്ത്രക്രിയ വേണ്ടാതെയുള്ള ബ്രോങ്കോസ്കോപിക് ചികിത്സയിലൂടെ വിജയകരമായി നീക്കം ചെയ്തു.
കഴിഞ്ഞ മൂന്നു വര്‍ഷമായി തുടര്‍ച്ചയായ ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്ന രോഗിക്ക് ചികിത്സകളിൽ ആശ്വാസം ലഭിച്ചിരുന്നില്ല. കാന്‍സര്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഇടത് ശ്വാസകോശം പൂര്‍ണമായും അടഞ്ഞ നിലയില്‍ കണ്ടെത്തി.
ആദ്യഘട്ടത്തില്‍ ഇത് ശ്വാസകോശ കാന്‍സറാണെന്ന് സംശയിച്ചിരുന്നു. തുടര്‍ന്ന് പള്‍മണോളജി വിഭാഗം നടത്തിയ വിശദമായ പരിശോധനയില്‍, മീന്‍ എല്ല് ട്യൂമര്‍ പോലുള്ള അണുബാധാ വളര്‍ച്ചയ്ക്കുള്ളില്‍ മറഞ്ഞ നിലയില്‍ കണ്ടെത്തി. എന്‍ഡോബ്രോങ്കിയല്‍ ഡിബള്‍ക്കിംഗ് വഴി ഭാഗികമായി വളര്‍ച്ച നീക്കം ചെയ്തതിനുശേഷമാണ് മീന്‍ എല്ല് പുറത്തുവന്നത്.
ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട ബ്രോങ്കോസ്കോപിക് പ്രക്രിയയിലൂടെ ശസ്ത്രക്രിയയില്ലാതെ മീന്‍എല്ല് നീക്കം ചെയ്യാന്‍ സാധിച്ചു.
ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. ഫൈറൂസ് ഫാത്തിമ, സീനിയര്‍ പള്‍മണോളജിസ്റ്റ് ഡോ. ദീപു, അനസ്തീഷ്യോളജിസ്റ്റ് ഡോ. ശ്യാം, പള്‍മണോളജിസ്റ്റ് ഡോ. എലിസബത്ത് എന്നിവരും ബ്രോങ്കോസ്കോപ്പി ടെക്നീഷന്‍ സൈമണും ഉള്‍പ്പെടുന്ന സംഘമാണു ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
Tags : fish bone stuck Tanzanian man trachea