ചങ്ങനാശേരി: ഭിന്നശേഷി സംവരണ നിയമനവിഷയത്തില്‍ വിദ്യാഭ്യസ മന്ത്രിയുടെ പ്രഖ്യാപനം ആശ്വാസകരണാണെന്നും വളരെനേരത്തെ പരിഹരിക്കാവുന്ന പ്രശ്മായിരുന്നു ഇതെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
നൂറുകണക്കിന് അധ്യാപകരെ സമരത്തിലേക്ക് തള്ളിവിടേണ്ട കാര്യമില്ലായിരുന്നു. ഇത് ഒഴിവാക്കാമായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്പ്പോലും സന്തോഷവും ആശ്വാസവുമുണ്ടെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന് പുതിയതായി ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്നാണ് മന്ത്രി പറയുന്നത്. ഇതുസംബന്ധിച്ച കൃത്യമായ ഉത്തരവ് കണ്ടെങ്കിലേ വ്യവസ്ഥകള്‍ വ്യക്തമാകുകയുള്ളു. സുപ്രീം കോടതിയുടെ അന്തിമവിധി പ്രകാരമായിരിക്കും ഉത്തരവെന്നു മന്ത്രി പറയുന്നുണ്ട്. ഉത്തരവ് ഇനിയും നീളുമോ എന്നറിയില്ല. മാര്‍ തോമസ് തറയില്‍ പറഞ്ഞു.
സര്‍ക്കാര്‍ മദ്യത്തിന്റെ ലഭ്യത കൂട്ടുന്നത് ദോഷകരം
സര്‍ക്കാര്‍ ഒരുവശത്ത്മദ്യവര്ജനത്തിനുവേണ്ടി നിലനില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ മറുവശത്ത് മദ്യത്തിന്റെ ലഭ്യത കൂട്ടുന്നു. ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കേണ്ട സര്‍ക്കാര്‍ അനാരോഗ്യകരമായ സമീപനമാണ് നടപ്പാക്കുന്നത്.
മദ്യവിതരണത്തിന്റെ സമയം കൂട്ടിയത് നല്ലതല്ല. ഈ വിഷയത്തില്‍ കേരള മദ്യവിരുദ്ധ സമിതിയുമായി ആലോചിച്ച് കൂട്ടായ കാര്യങ്ങള്‍ തീരുമാനിക്കും.
Tags : Mar Thomas Tharayil differently abled teachers reservation