x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ക്കിൻതോ​ട്ട​ങ്ങ​ൾ ന​ശി​ക്കു​ന്നു; വ​നം​വ​കു​പ്പി​ന് സി​എ​ജി​യു​ടെ വി​മ​ർ​ശ​നം


Published: February 25, 2026 02:34 AM IST | Updated: February 25, 2026 02:35 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൃ​​​ത്യ​​​മാ​​​യ പ​​​രി​​​ച​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളും പ​​​രി​​​പാ​​​ല​​​ന​​​ക്കു​​​റ​​​വും കാ​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ലെ വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ തേ​​​ക്കിൻ തോ​​​ട്ടം ന​​​ട​​​ത്തി​​​പ്പി​​​ൽ വീ​​​ഴ്ച​​​ക​​​ൾ ഉ​​​ണ്ടാ​​​യെ​​​ന്നും സ​​​മ​​​യ​​​ബ​​​ന്ധി​​​ത ന​​​ട​​​പ​​​ടി​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ തോ​​​ട്ട​​​ങ്ങ​​​ൾ ന​​​ശി​​​ച്ചു പോ​​​കു​​​ന്നെ​​​ന്നും ക​​​ണ്‍​ട്രോ​​​ള​​​ർ ആ​​​ൻ​​​ഡ് ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ റി​​​പ്പോ​​​ർ​​​ട്ട്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച 2023 ലെ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് വ​​​നം വ​​​കു​​​പ്പി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ടു തേ​​​ക്കു ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ൽ ആ​​​റു വ​​​ർ​​​ഷ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ ഒ​​​ന്നും ന​​​ട​​​പ്പാ​​​ക്കു​​​ന്നി​​​ല്ല. ക​​​ള​​​ നീ​​​ക്കംചെ​​​യ്യ​​​ൽ, ക​​​മ്പു കോ​​​ത​​​ൽ, പ്ലാ​​​റ്റ്ഫോം നി​​​ർ​​​മി​​​ക്ക​​​ൽ, വ​​​ള്ളി​​​ച്ച​​​ടി​​​ക​​​ളും മ​​​ര​​​വും മു​​​റി​​​ച്ചു​​​മാ​​​റ്റ​​​ൽ എ​​​ന്നി​​​വ പ​​​ല​​​യി​​​ട​​​ത്തും ന​​​ട​​​ക്കു​​​ന്നി​​​ല്ല. ഒ​​​ന്പ​​​തു തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ മ​​​രം കോ​​​ത​​​ൽ കൃ​​​ത്യ​​​മാ​​​യി ചെ​​​യ്യു​​​ന്നി​​​ല്ല.

ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ കോ​​​ന്നി, നി​​​ല​​​മ്പൂ​​ർ തോ​​​ട്ട​​​ങ്ങ​​​ളി​​​ലെ തേ​​​ക്കി​​​ൻ ത​​​ടി​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലും കു​​​റ​​​വു​​​ണ്ടാ​​​കാ​​​മെ​​​ന്ന് സി​​​എ​​​ജി നി​​​രീ​​​ക്ഷി​​​ച്ചു. എ​​​ന്നാ​​​ൽ വ​​​രു​​​മാ​​​ന​​​ന​​​ഷ്ടം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല എ​​​ന്ന സ​​​ർ​​​ക്കാ​​​ർ വാ​​​ദം സി​​​എ​​​ജി ത​​​ള്ളി.

തേ​​​ക്കു​​​തോ​​​ട്ട​​​ങ്ങ​​​ളു​​​ടെ വ​​​രു​​​മാ​​​ന​​ന​​​ഷ്ട​​​ത്തി​​​ലും ശ​​​രി​​​യാ​​​യ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ലും സ​​​ർ​​​ക്കാ​​​ർ തി​​​രു​​​ത്ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. വ​​​നം വൃ​​​ക്ഷ ര​​​ജി​​​സ്റ്റ​​​റും മ​​​റ്റു ക​​​ണ​​​ക്കു​​​ക​​​ളും കൃ​​​ത്യ​​​മാ​​​യി സൂ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും സി​​​എ​​​ജി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​ൽ 279 കോ​​​ടി​​​യു​​​ടെ ന​​​ഷ്ടം

2023 വ​​​രെ​​​യു​​​ള്ള അ​​​ഞ്ചു​​​വ​​​ർ​​​ഷം റോ​​​ഡ് സു​​​ര​​​ക്ഷാ ഫ​​​ണ്ടും ഒ​​​റ്റ​​​ത്ത​​​വ​​​ണ സെ​​​സും കൈ​​​മാ​​​റാ​​​ത്ത​​​തു മൂ​​​ലം 279.80 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​റ​​​വു​​​ണ്ടാ​​​യ​​​താ​​​യി സി​​​എ​​​ജി നി​​​രീ​​​ക്ഷി​​​ച്ചു.

ചെ​​​ക്ക് പോ​​​സ്റ്റു​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക പെ​​​ർ​​​മി​​​റ്റു​​​ക​​​ൾ​​​ക്കു സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കാ​​​ത്ത​​​തി​​​ൽ 4.24 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഫി​​​റ്റ്ന​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വൈ​​​കി​​​യ​​​തി​​​നു പി​​​ഴ ഈ​​​ടാ​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ 8.2 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ജി​​​ല്ല​​​യി​​​ൽനി​​​ന്നു മ​​​റ്റു ജി​​​ല്ല​​​യി​​​ലെ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ള്ളു കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് അ​​​ധി​​​ക പെ​​​ർ​​​മി​​​റ്റ് ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ 8.3 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും വി​​​ദേ​​​ശ മ​​​ദ്യ ലൈ​​​സ​​​ൻ​​​സ് കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​ത്ത​​​തി​​​നാ​​​ൽ 64 ല​​​ക്ഷ​​​ത്തി​​​ന്‍റെ​​​യും കു​​​റ​​​വു​​​ണ്ടാ​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

2023ലെ ​​​ത​​​ദ്ദേ​​​ശ​​​ സ്വ​​​യം സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം സം​​​ബ​​​ന്ധി​​​ച്ച് ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലു​​​മാ​​​യി 1274.63 കോ​​​ടി രൂ​​​പ​​​യും 384.98 കോ​​​ടി രൂ​​​പ​​​യും ലാ​​​പ്സ് ആ​​​യി പോ​​​യ​​​താ​​​യും പ​​​റ​​​യു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ഷോ​​​പ്പിം​​​ഗ് കോം​​​പ്ല​​​ക്സു​​​ക​​​ൾ, ഗ്യാ​​​സ് ശ്മ​​​ശാ​​​നം എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യി കി​​​ട​​​ക്കു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Tags : forest department CAG criticizes Teak plantations destroyed

Recent News

Up