കൊച്ചി: കേരള ടെലികോം സർക്കിളിൽനിന്ന് വിരമിച്ച ടെലികോം, ബിഎസ്എൻഎൽ ജീവനക്കാരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് കൺട്രോളർ ഓഫ് കമ്യൂണിക്കേഷൻ അക്കൗണ്ട്സ്, കേരള-സർക്കിൾ മാർച്ച് 17ന് പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു.
രാവിലെ 11ന് എറണാകുളം ബിഎസ്എൻഎൽ ഭവനിലാണ് അദാലത്ത്. 27ന് വൈകുന്നേരം അഞ്ചിനു മുമ്പായി ലഭിക്കുന്ന അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുക.
ccakrlpensionadalat[at]gmail[dot]com എന്ന ഇമെയിൽ വിലാസത്തിൽ പരാതികൾ അയയ്ക്കാം.