കൊച്ചി: എന്‍ഡിപിഎസ് കേസിലെ പ്രതിയെ എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി കുറ്റക്കാരനായി കണ്ടെത്തി പത്തു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു.
വര്‍ഗീസ് ജൂഡ്സണെയാണ് ശിക്ഷിച്ചത്. നിയമവിരുദ്ധമായി പിസ്റ്റള്‍ കൈവശം വച്ചതിന് എക്സൈസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരാപ്പുഴ പോലീസ് നിയമനടപടി സ്വീകരിച്ച കേസാണിത്.
ഇതിൽ മയക്കുമരുന്ന് കടത്തിയതിന്റെ ശിക്ഷയാണു പ്രതിക്ക് നിലവില്‍ വിധിച്ചിരിക്കുന്നത്. 2019 മേയ് 22ന് 6.500 കിലോഗ്രാം ചരസ് കടത്തിയതിനാണ് പുതുവൈപ്പ് ബീച്ച് റോഡില്‍ ലൈറ്റ് ഹൗസിനു സമീപത്തുനിന്ന് ഇയാളെ എക്സൈസ് പിടികൂടിയത്.
എറണാകുളം ജില്ലയില്‍ കണ്ടെടുത്ത ഏറ്റവും വലിയ ചരസ് വേട്ടയാണിത്. നേപ്പാളില്‍ നേരിട്ടു പോയാണ് ചരസും പിസ്റ്റളും വാങ്ങിയതെന്നു പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു.
Tags : NDPS case sessions court sentence court