x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ധി​ക്കാ​ല ക്ലാ​സ്: മ​ന്ത്രി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞ് വി​ദ്യാ​ര്‍​ഥി


Published: December 31, 2025 01:19 AM IST | Updated: December 31, 2025 01:19 AM IST

കോ​​​ഴി​​​ക്കോ​​​ട്: സ്‌​​​കൂ​​​ളി​​​ലെ അ​​​വ​​​ധി​​​ക്കാ​​​ല ക്ലാ​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യെ ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ച് പ​​​രാ​​​തി പ​​​റ​​​ഞ്ഞ് മേ​​​പ്പ​​​യ്യൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഏ​​​ഴാം ക്ലാ​​​സു​​​കാ​​​ര​​​ന്‍. മ​​​ന്ത്രി​​​യു​​​ടെ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു വി​​​ദ്യാ​​​ര്‍​ഥി വി​​​ളി​​​ച്ച​​​ത്.    

 അ​​​വ​​​ധി​​​ക്കാ​​​ല​​​മാ​​​യി​​​ട്ടും സ്‌​​​കൂ​​​ളി​​​ല്‍ ക്ലാ​​​സെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്നു പ​​​രാ​​​തി​​​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍​ഥി ത​​​ന്‍റെ പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നു മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു​​​വെ​​​ങ്കി​​​ലും സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​ക​​​ളി​​​ലൂ​​​ടെ​​​യും ചാ​​​ന​​​ലു​​​ക​​​ളി​​​ലൂ​​​ടെ​​​യും നാ​​​ട്ടി​​​ലെ​​​ല്ലാം അ​​​ക്കാ​​​ര്യം പാ​​​ട്ടാ​​​യി. വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു ഫോ​​​ണ്‍ വി​​​ളി എ​​​ന്ന​​​തി​​​നാ​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം അ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ കേ​​​ള്‍​ക്കു​​​ക​​​യും പി​​​ന്നീ​​​ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​രി​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

വി​​​ദ്യാ​​​ര്‍​ഥി​​​യു​​​ടെ സ​​​മീ​​​പ​​​ത്ത് അ​​മ്മ​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വ​​​ര്‍ മ​​​ക​​​ന്‍റെ കൈ​​​യി​​​ല്‍​നി​​​ന്ന് ഫോ​​​ണ്‍ വാ​​​ങ്ങി  യു​​​എ​​​സ്എ​​​സ് ക്ലാ​​​സാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും കു​​​റ​​​ച്ചു​​​സ​​​മ​​​യം മാ​​​ത്ര​​​മേ ക്ലാ​​​സ് ഉ​​​ള്ളൂ​​​വെ​​​ന്നും മ​​​ന്ത്രി​​​യോ​​​ടു പ​​​റ​​​ഞ്ഞ് വി​​​ഷ​​​യ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം കു​​​റ​​​യ്ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു.

മ​​​ക​​​ന്‍ പ​​​ഠി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന് മ​​​ന്ത്രി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന്, ക​​​ളി​​​യാ​​​ണ് കൂ​​​ടു​​​ത​​​ലെ​​​ന്നാ​​​യി​​​രു​​​ന്നു അ​​മ്മ​​യു​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ഏ​​​ഴാം ക്ലാ​​​സു​​​കാ​​​ര​​​ന്‍ ക​​​ളി​​​ച്ചു​​ന​​​ട​​​ക്കേ​​​ണ്ട പ്രാ​​​യ​​​മാ​​​ണി​​​തെ​​​ന്ന് മ​​​ന്ത്രി അ​​മ്മ​​യോ​​ടു പ​​​റ​​​ഞ്ഞു.     തു​​​ട​​​ര്‍​ന്ന് വി​​​ദ്യാ​​​ര്‍​ഥി​​​യോ​​​ട് സം​​​സാ​​​രി​​​ച്ച മ​​​ന്ത്രി, ക​​​ളി​​​യോ​​​ടൊ​​​പ്പം പ​​​ഠ​​​ന​​​ത്തി​​​ല്‍ക്കൂ​​​ടി ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​പ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് സ്‌​​​കൂ​​​ളി​​​ല്‍ ക്ലാ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്ന് മ​​​ന്ത്രി പൊ​​​തു​​​വാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Tags : complaint education minister Term time class Student

Recent News

Up