കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് യുവതി കുഴഞ്ഞുവീണു. രണ്ടര മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ടാണ് യുവതി കുഴഞ്ഞുവീണതെന്ന് യാത്രക്കാർ പറഞ്ഞു.
ഉടൻ തന്നെ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അവധി ദിവസമായ ഞായറാഴ്ച കൂടുതൽ പേർ വയനാട്ടിലേക്ക് യാത്ര ചെയ്യാൻ ചുരം തെരഞ്ഞെടുത്തതാണ് ഗതാഗതക്കുരുക്കിന് കാരണം.
ചുരത്തിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി പോലീസ് ശ്രമം തുടരുകയാണ്. വയനാട്ടിൽ നിന്നും കോഴിക്കോട്ടു നിന്നും ചുരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ നിയന്ത്രിച്ച ശേഷമാണ് കടത്തിവിടുന്നത്.
Tags : traffic block thamarassery churam wayanad kozhikode