x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റാം വ​ള​വി​ൽ ലോ​റി കു​ടു​ങ്ങി; താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വീ​ണ്ടും ഗ​താ​ഗ​ത​ക്കു​രു​ക്ക്


Published: November 12, 2025 09:58 AM IST | Updated: November 12, 2025 09:58 AM IST

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വീ​ണ്ടും ഗ​താ​ഗ​ത​ക്കു​രു​ക്ക്. ആ​റാം വ​ള​വി​ൽ ലോ​റി കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യ​ത്. യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് ലോ​റി കു​ടു​ങ്ങി​യ​ത്.

ചു​രം സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ളും ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​രു​വ​ശ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്നു​ണ്ട്.

ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നാം​ത​വ​ണ​യാ​ണ് ചു​ര​ത്തി​ൽ ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ആ​റ്, ഏ​ഴ് വ​ള​വു​ക​ളി​ൽ ലോ​റി​ക​ൾ കു​ടു​ങ്ങി​യി​രു​ന്നു.

Tags : Thamarassery curve Block

Recent News

Up