x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച് വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്


Published: December 10, 2025 09:07 PM IST | Updated: December 10, 2025 09:27 PM IST

തി​രു​വ​ന​ന്ത​പു​രം: എ​ന്തി​നെ​യും എ​തി​ർ​ക്കു​ക എ​ന്ന​ത് ന​യ​മാ​യി സ്വീ​ക​ർ​ച്ച​വ​ർ​ക്ക് ഓ​രോ വി​ഷ​യ​ത്തി​ലും സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളെ പി​ന്നീ​ട് ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ന​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സതീശനോ​ട് ഉ​ന്ന​യി​ച്ച ചി​ല ചോ​ദ്യ​ങ്ങ​ളി​ൽ മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം ഇ​റ​ക്കി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ഒ​രു ചോ​ദ്യ​ത്തി​നു​പോ​ലും ഉ​ത്ത​രം കാ​ണു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ലൂ​ടെ പ​റ​ഞ്ഞു.

വ​സ്തു​താ വി​രു​ദ്ധ​വും അ​ബ​ദ്ധ​വു​മാ​യ കാ​ര്യ​ങ്ങ​ൾ നി​ര​ത്തി താ​ൻ ഉ​ന്ന​യി​ച്ച ഒ​രു വി​ഷ​യ​ത്തി​ന് പോ​ലും കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യാ​ൻ ക​ഴി​യാ​ത്ത​തി​നെ പ​രി​താ​പ​ക​രം എ​ന്നേ വി​ശേ​ഷി​പ്പി​ക്കാ​നാ​കൂ​യെ​ന്നും പ്ര​തി​പ​ക്ഷം എ​ന്നാ​ൽ ന​ശീ​ക​ര​ണ പ​ക്ഷ​മാ​ണെ​ന്ന് സ്വ​യം വി​ശ്വ​സി​ക്കു​ന്ന​തി​ന്‍റെ ദു​ര​ന്ത​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ന്‍, വി​ഴി​ഞ്ഞം തു​റ​മു​ഖം, വ​യ​നാ​ട് തു​ര​ങ്ക​പാ​ത, തീ​ര​ദേ​ശ ഹൈ​വേ, ക്ഷേ​മ പെ​ന്‍​ഷ​ന്‍,
ദേ​ശീ​യ​പാ​താ വി​ക​സ​നം, ഗെ​യി​ല്‍ പൈ​പ്പ്ലൈ​ന്‍, കി​ഫ്ബി, അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ര്‍​ജ​ന പ​ദ്ധ​തി, കേ​ര​ള ബാ​ങ്ക്, കെ ​ഫോ​ണ്‍, ചൂ​ര​ല്‍​മ​ല-​മു​ണ്ട​ക്കൈ, കെ-​റെ​യി​ല്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ടെ​ന്ത്, ഇ​തി​നു മു​ന്പ് സ്വീ​ക​രി​ച്ച​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​ണ്ടോ എ​ന്ന​താ​ണ് അ​ക്ക​മി​ട്ടു​ള്ള ചോ​ദ്യം. അ​വ​യ്ക്കു​ള്ള മ​റു​പ​ടി പ്ര​തീ​ക്ഷി​ക്കു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റി​ച്ചു.

Tags : Chief Minister's Facebook post questions Leader Opposition VD Satheesan

Recent News

Up